ഫഹദ് ഫാസിൽ നായകനാകുന്ന അൽത്താഫ് സലിം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് ഒരുക്കുന്ന ചിത്രമാണിത്. റോം-കോം വിഭാഗത്തിലുള്ള ചിത്രമായിരിക്കും ഓടം കുതിര ചാടും കുതിര എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഒരു കല്യാണം മൂഡിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. എന്നാൽ എന്തായിരിക്കും ചിത്രത്തിന്റെ കഥ എന്ന് ഒരു സൂചനയും ലഭിക്കാത്ത തരത്തിലുള്ള ട്രെയിലറാണിത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററുകളിലെത്തും.
കല്യാണി പ്രിയദർശൻ ആണ് നായിക. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രം ഒരുപാട് ചിരിപ്പിക്കുമെന്ന് മുൻപ് ആഷിഖ് ഉസ്മാൻ പറഞ്ഞിരുന്നു.
Also Read: Kaantha First Single: ലവ് ട്രാക്കുമായി ദുൽഖർ!!! പനിമലരേ... 'കാന്ത'യിലെ ആദ്യ ഗാനം എത്തി
ജിന്റോ ജോർജ്ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ. അസോസിയേറ്റ് ഡയറക്ടർ ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോർജ്, ക്ലിൻറ് ബേസിൽ, അമീൻ ബാരിഫ്, അമൽ ദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ സുജീദ് ഡാൻ, ഹിരൺ മഹാജൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









