Officer On Duty Ott Release: കൺഫർമേഷനായി! 'ഓഫീസർ ഓൺ ഡ്യൂട്ടി' ഒടിടി റിലീസിന് ഇനി 5 നാൾ; സ്ട്രീമിങ് എവിടെ?

Officer On Duty: മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിലാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമ്മിച്ചിരിക്കുന്നത്.    

Written by - Zee Malayalam News Desk | Last Updated : Mar 15, 2025, 03:49 PM IST
  • 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്.
  • ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.
  • നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിലെത്തിയ ചിത്രമാണിത്.
Officer On Duty Ott Release: കൺഫർമേഷനായി! 'ഓഫീസർ ഓൺ ഡ്യൂട്ടി' ഒടിടി റിലീസിന് ഇനി 5 നാൾ; സ്ട്രീമിങ് എവിടെ?

കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തി തിയേറ്ററിൽ വിജയം നേടിയ ചിത്രമാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. പ്രേക്ഷക, നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രം ഫെബ്രുവരി 20നായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രിയാമണിയായിരുന്നു ചിത്രത്തിലെ നായിക. ഒരു ഇമോഷണൽ ക്രൈം ഡ്രാമയാണ് ഓഫീസർ ഓൺ ഡ്യൂട്ടി. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘യുടെ കോ ഡയറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. 

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 20ന് ചിത്രം സ്ട്രീമിങ് തുടങ്ങുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ ഔ​ദ്യോ​ഗിക സ്ഥിരീകരണമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് നടത്തിയിരിക്കുന്നത്. മാർച്ച് 20ന് തന്നെ ചിത്രം സ്ട്രീമിങ് തുടങ്ങും. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയത് കൊണ്ട് തന്നെ ചിത്രത്തിന്റെ ഒടിടി റിലീസിനായും പ്രേക്ഷകർ കാത്തിരിക്കുകയാണ്. 

 

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമ നിർമ്മിച്ചത്. ‘പ്രണയ വിലാസ’ത്തിന് ശേഷം ഇവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചത്. 

നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിലെത്തിയ ചിത്രമാണിത്. ജഗദീഷ്, വിശാഖ് നായർ, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

കണ്ണൂർ സ്‌ക്വാഡ് സംവിധായകൻ റോബി വർഗീസ് രാജാണ് ഈ ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. എഡിറ്റിം​ഗ് നിർവ്വഹിച്ചത് കള, 2018, ആർ ഡി എക്സ്, സൂക്ഷ്മദർശിനി തുടങ്ങിയ സിനിമകളുടെ എഡിറ്റർ ചമൻ ചാക്കോയാണ്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിച്ചു. പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള 

ചീഫ് അസോ. ഡയറക്ടർ: ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോഷ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ:  ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ: രാജേഷ് മേനോൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, വാർത്താ പ്രചരണം: ഹെയിൻസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News