)
ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ സെറ്റിൽ ഓണം ആഘോഷിച്ച് അണിയറപ്രവർത്തകർ. ഉർവശിയും ജോജുവും അടക്കമുള്ള താരങ്ങളും മറ്റ് അണിയറപ്രവർത്തകരും ചേർന്നുള്ള ഓണാഘോഷത്തിന്റേയും ഓണസദ്യയുടേയുമൊക്കെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, രമേഷ് ഗിരിജ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്.
സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. നവാഗതനായ സഫർ സനലാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ. എഡിറ്റർ: ഷാൻ മുഹമ്മദ്. സംഗീതം: മിഥുൻ മുകുന്ദൻ.
സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്. പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ. മേക്കപ്പ്: ഷമീർ ഷാം. കോസ്റ്റ്യൂം: സുജിത്ത് സി.എസ്. സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്. ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള. അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി. സ്റ്റിൽസ്: അനൂപ് ചാക്കോ. ഡിസൈൻസ്: യെല്ലോടൂത്ത്സ്. പിആർഒ: ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.