ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളിലെ ഒഴിവാക്കാനാവാത്ത വിനോദമായിരുന്നു ഓണത്തല്ല്. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴമയേറിയവയിൽ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളിൽ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഈ വർഷം ക്യാമ്പയിൻ ആരംഭിക്കുകയാണ്.
നടൻ ഷൈൻ ടോം ചാക്കോയാണ് ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. 2025 ഓഗസ്റ്റ് 31ന് ലോകത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് ആയ വാഴക്കുളത്ത് വച്ച് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യും. ഫൈറ്റ് നൈറ്റ് എന്ന പേരിൽ നടത്തുന്ന ഈ ഓണത്തല്ല് ക്യാമ്പയിൻ കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും ചേർന്നാണ് അവതരിപ്പിക്കുന്നത്.
ഓഗസ്റ്റ് 31ന് വെകുന്നേരം നാല് മണിക്കാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. കേരളാ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഈ വിനോദത്തിന് ഓണപ്പട, കയ്യാങ്കളി എന്നിങ്ങനെയും പേരുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









