നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍... മത്സരവുമായി മമ്മൂട്ടി!!

വണ്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കായി ഒരു മത്സരം നടത്തുകയാണ് ചലച്ചിത്ര താരം മമ്മൂട്ടി. മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ എന്തായിരിക്കും നിങ്ങള്‍ ചെയ്യുക? ഈ ചോദ്യത്തിന് വ്യത്യസ്തമായ മറുപടി നല്‍കുന്നതാണ് മത്സരം. 

Updated: Feb 14, 2020, 05:35 PM IST
നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍... മത്സരവുമായി മമ്മൂട്ടി!!

വണ്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കായി ഒരു മത്സരം നടത്തുകയാണ് ചലച്ചിത്ര താരം മമ്മൂട്ടി. മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ എന്തായിരിക്കും നിങ്ങള്‍ ചെയ്യുക? ഈ ചോദ്യത്തിന് വ്യത്യസ്തമായ മറുപടി നല്‍കുന്നതാണ് മത്സരം. 

'വണ്‍' എന്ന ചിത്രത്തിന്‍റെ ഫേസ്ബുക്ക്‌ അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്‍റെ ഉത്തരം നല്‍കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്കാണ് സമ്മാനം.സമ്മാനം എന്താണെന്നല്ലേ? 

ഇവര്‍ 'വണ്‍' എന്ന ചിത്രത്തിന്‍റെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികളാകും. ഫെബ്രുവരി 20 ആണ് അവസാന തീയതി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' നിര്‍മ്മിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്.

ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. അധികാര കേന്ദ്രങ്ങളുടെ തലപ്പത്തെത്തിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും എന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള ഗംഭീര അവസരമാണിത്. 

മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായി എത്തുന്ന ചിത്രമാണ് വൺ. ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.