കൊച്ചി: ഓപ്പറേഷൻ നുംഖൂറിൽ കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ കാർ വിട്ടുനൽകും. ബാങ്ക് ഗാരന്റിയിലാണ് വാഹനം വിട്ടുനൽകുക. വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ കടുത്ത നിബന്ധനകളോടെയാണ് കാർ വിട്ടുനൽകാൻ തീരുമാനിച്ചത്.
താൻ കാർ വാങ്ങിയത് നിയമപരമായ വഴികളിലൂടെയാണെന്ന് വാദിച്ച ദുൽഖർ സൽമാൻ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്ത ആഡംബര വാഹനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് നടൻ ദുൽഖർ സൽമാന്റെ കാർ പിടിച്ചെടുത്തത്.
ഒരാഴ്ചയ്ക്കുള്ളിൽ ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിന് നിർദേശം നൽകിയതിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. 2004-ൽ വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് മുതലുള്ള രേഖകളെല്ലാം ദുൽഖർ സൽമാൻ ഹാജരാക്കിയിരുന്നു. നികുതി വെട്ടിപ്പ് നടത്തി വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









