മുംബൈ: എമ്പുരാൻ സിനിമയ്ക്കെതിരെ വിമർശനം തുടർന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. സംവിധായകൻ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കും എതിരെയാണ് ഓർഗനൈസർ വിമർശനം ഉന്നയിക്കുന്നത്.
ശ്രീരാമ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരാണ് ബാബ ബജ്റംഗി. എമ്പുരാൻ സിനിമയിലെ പ്രധാന വില്ലനെ പൃഥ്വിരാജ് ബാബ ബജ്റംഗി എന്ന് വിളിക്കാൻ എന്താണ് കാരണമെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തിൽ ആവശ്യപ്പെടുന്നു.
എമ്പുരാൻ സിനിമയ്ക്കെതിരെ ഓർഗനൈസർ മൂന്നാമത്തെ ലേഖനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എമ്പുരാന്റേത് ഹിന്ദു വിരുദ്ധ അജൻഡയാണെന്ന് വിമർശിച്ചായിരുന്നു ആദ്യ ലേഖനം.
മോഹൻലാലിനെപ്പോലെ പരിചയസമ്പന്നനായ നടൻ വിദ്വേഷം പടർത്തുന്ന തരത്തിലുള്ള കഥ തിരഞ്ഞെടുത്തത് ദുരൂഹമാണെന്നും ലേഖനത്തിൽ പറയുന്നു. സാമൂഹിക ഐക്യത്തിന് ഭീഷണി ഉയർത്തുന്ന വിധത്തിലാണ് സിനിമ നിർമിച്ചിരിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
ഹിന്ദുവിരുദ്ധവും ദേശവിരുദ്ധവും ആയ കാര്യങ്ങളാണ് ചിത്രം പ്രോത്സാഹിപ്പിക്കുന്നത്. ദേശവിരുദ്ധ അജൻഡയുടെ ഭാഗമായുള്ള കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. സിനിമയിലെ കഥാപാത്രങ്ങൾക്ക് കൊടും ഭീകരരുടെ പേരുകളുമായി സാമ്യമുള്ളത് യാദൃശ്ചികമാണെന്ന് കരുതാനാകില്ല.
ഹിന്ദു സമൂഹത്തെ വില്ലന്മാരായി അവതരിപ്പിച്ചതിനും ഇസ്ലാമിക ഭീകരതയെ വെള്ളപൂശുന്നതിനും പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ടെന്നും ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
ചിത്രത്തിൽ അന്വേഷണ ഏജൻസികൾ, നീതിന്യായ വ്യവസ്ഥ, നിയമപാലകർ എന്നിവയെ താറടിച്ചുകാണിക്കാൻ ശ്രമിച്ചിരിക്കുന്നു. പൃഥ്വിരാജിന്റെ സിനിമകളിൽ ദേശീയ ഐക്യത്തിന് ഭീഷണിയാകുന്ന വിഭജനം മുൻപും ഉണ്ടായിട്ടുണ്ടെന്നത് കാണാൻ സാധിക്കും.
സംഘപരിവാറിനെയും ആർഎസ്എസിനെയും വിമർശിക്കുന്ന ചിത്രങ്ങൾ നിർമിക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ, അവ സംഘപരിവാർ നേതാക്കളെ നെഗറ്റീവായി ചിത്രീകരിക്കുകയാണെന്നും ഓർഗനൈസറിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









