Oscar 2025: 'അനോറ'യ്ക്ക് ഗംഭീര നേട്ടം; ഇന്ത്യയ്ക്ക് നിരാശ

Oscar 2025: ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്  

Last Updated : Mar 3, 2025, 11:08 AM IST
  • മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ വാങ്ങിയത്.
  • ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്.
  • ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയായി.
Oscar 2025: 'അനോറ'യ്ക്ക് ഗംഭീര നേട്ടം; ഇന്ത്യയ്ക്ക് നിരാശ

97-ാമത് ഓസ്കർ അവാ‍ർഡുകളില്‍ തിളങ്ങുന്ന വിജയം നേടി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ വാങ്ങിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയായി. 

Add Zee News as a Preferred Source

എന്നാല്‍  ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഷോര്‍ട്ട് ഫിലിം അനുജയ്ക്ക് നേട്ടം ഉണ്ടാക്കാനായില്ല. ഐ ആം നോട്ട് റോബോട്ട് ആണ് ഈ വിഭാഗത്തില്‍ പുരസ്കാരം നേടിയത്.  വന്‍ സ്റ്റുഡിയോ ചിത്രങ്ങളെ മറികടന്ന് അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെട്ട സ്വതന്ത്ര്യ ചിത്രങ്ങളാണ് ഇത്തവണ ഒസ്കാര്‍ വേദി കീഴടക്കിയത്. 

അഡ്രിയൻ ബ്രോഡി  ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി. ഡാനിയല്‍ ബ്ലൂംബെര്‍ഗിലൂടെ മികച്ച സംഗീതത്തിനുള്ള പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. മികച്ച ഛായഗ്രാഹകനുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്. വളരെ പ്രതീക്ഷയോടെ വന്ന കോണ്‍ക്ലേവിന് അഡപ്റ്റഡ് തിരക്കഥയുടെ പുരസ്കാരം മാത്രമാണ് ലഭിച്ചത്. ആഗോള ശ്രദ്ധ നേടിയ സബ്സറ്റന്‍സിന് മേയ്ക്കപ്പിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്. 

ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയ എമിലിയ പെരെസിന് സോയി സാൽഡാന വഴി സഹനടി പുരസ്കാരവും മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രമായി ഐ ആം സ്റ്റില്‍ ഹീയര്‍ എന്ന ബ്രസീലിയന്‍ ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാലസ്തീന്‍ ഇസ്രയേല്‍ വിഷയം പറയുന്ന നോ അതര്‍ ലാന്‍റ് ആണ് മികച്ച ഡോക്യുമെന്‍ററിയായി. ഒരു ഇസ്രയേല്‍ പാലസ്തീന്‍ സംയുക്ത നിര്‍മ്മാണമാണ് ഈ ചിത്രം.

ലാത്വനിയയില്‍ നിന്നും ആദ്യമായി എത്തിയ ഫ്ലോ മികച്ച അനിമേഷന്‍ ചിത്രമായി. വിക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. ഇതോടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു. കഴിഞ്ഞ കൊല്ലത്തെ വന്‍ ഹോളിവുഡ് റിലീസില്‍ ഒന്നായ ഡ്യൂണ്‍ പാര്‍ട്ട് 2 മികച്ച സൗണ്ട് ഡിസൈന്‍, വിഷ്വല്‍ എഫക്ട്സ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News