Ottakomban Movie Shooting: ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിങ് ആരംഭിച്ചു. തൊടുപുഴയിലാണ് ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിങ് ആരംഭിച്ചത്.
)
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പൻ' രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തൊടുപുഴയിലാണ് ആരംഭിച്ചത്.
അറക്കുളം ശ്രീധർമ്മശാസ്താ ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് ചിത്രീകരണം തുടങ്ങിയത്. സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ, രാജ് മോഹൻ എന്നിവരും നിരവധി ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ജനുവരിയിൽ തിരുവനന്തപുരത്ത് ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.
ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകളും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചത്. തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചാർട്ടു ചെയ്തിരിക്കുന്നത്.
പിന്നീട് മലേഷ്യ, മക്കവു എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകും. സിനിമയുടെ ചിത്രീകരണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. ബോളിവുഡിലെ ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായികയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘ്ന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചന- ഷിബിൻ ഫ്രാൻസിസ്. ഛായാഗ്രഹണം- ഷാജികുമാർ. സംഗീതം- ഹർഷവർദ്ധൻരമേശ്വർ. എഡിറ്റിംഗ്- ഷഫീക് വി ബി. ഗാനങ്ങൾ- വയലാർ ശരത്ചന്ദ്ര വർമ്മ. കലാസംവിധാനം- ഗോകുൽ ദാസ്.
മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ- അനീഷ് തൊടുപുഴ. പ്രൊഡക്ഷൻ കൺട്രോളർ- സിദ്ദു പനയ്ക്കൽ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- കെ.ജെ. വിനയൻ, ദീപക് നാരായൺ. പ്രൊഡക്ഷൻ മാനേജർ- പ്രഭാകരൻ കാസർകോഡ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി. ഫോട്ടോ- പ്രേംലാൽ പട്ടാഴി. പിആർഒ- വാഴൂർ ജോസ്, ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.