Ouseppinte Osiyathu Ott: വിജയരാഘവൻ കേന്ദ്ര കഥാപാത്രമായ 'ഔസേപ്പിൻ്റെ ഒസ്യത്ത്' ഒടിടിയിൽ; സ്ട്രീമിങ് എവിടെ?

നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിൻ്റെ ഒസ്യത്ത് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് തുടങ്ങി.  

Written by - Zee Malayalam News Desk | Last Updated : May 1, 2025, 01:15 PM IST
  • ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
  • നവാഗതനായ ശരത്ചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
  • മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് ചിത്രം നിർമ്മിച്ചത്.
Ouseppinte Osiyathu Ott: വിജയരാഘവൻ കേന്ദ്ര കഥാപാത്രമായ 'ഔസേപ്പിൻ്റെ ഒസ്യത്ത്' ഒടിടിയിൽ; സ്ട്രീമിങ് എവിടെ?

വിജയരാഘവൻ എൺപതുകാരന്റെ വേഷത്തിലെത്തിയ ചിത്രമാണ് ഔസേപ്പിൻ്റെ ഒസ്യത്ത്. മാർച്ചിൽ തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവാഗതനായ ശരത്ചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് ചിത്രം നിർമ്മിച്ചത്. നിരവധി ആഡ് ഫിലിമുകൾ ഒരുക്കിയ ശരത് ചന്ദ്രന്റെ ആദ്യ ഫീച്ചർ ഫിലിം ആണിത്.

Add Zee News as a Preferred Source

മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച്  മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്ന് ആൺമക്കൾ. മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ. മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിൻ്റേയും നിയന്ത്രണം ഔസേപ്പിന്റെ കൈകളിൽ തന്നെയാണ്. കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറി.

Also Read: Adinaasham Vellappokkam Title Poster: ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റി; വ്യത്യസ്തമായി "അടിനാശം വെള്ളപ്പൊക്കം" ടൈറ്റിൽ ലോഞ്ച്

ചാരം മൂടിക്കിടക്കുന്ന കനൽക്കട്ടപോലെ സംഘർഭരിതമായി കുടുംബം. സംഘർഷത്തിൻ്റെ ചുരുളുകളഴിയുമ്പോൾ തെളിയുന്നതെന്താണ്? ഔസേപ്പിൻ്റ ഒസ്യത്ത് മനസ്സിൽ നൊമ്പരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥയാണ് പറയുന്നത്. കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന,ജോർഡി പൂഞ്ഞാർ, എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

തിരക്കഥ- ഫസൽ ഹസൻ. സംഗീതം- സുമേഷ് പരമേശ്വർ. ഛായാഗ്രഹണം- അരവിന്ദ് കണ്ണാ ബീരൻ. എഡിറ്റിംഗ്- ബി.അജിത് കുമാർ. പ്രൊഡക്ഷൻ ഡിസൈൻ- അർക്കൻ എസ്. കർമ്മ. മേക്കപ്പ്- നരസിംഹസ്വാമി. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കെ.ജെ. വിനയൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്- സ്ലീബാ വർഗീസ്, സുശീൽ തോമസ്.

ലൊക്കേഷൻ മാനേജർ- നിക്സൻ കുട്ടിക്കാനം. പ്രൊഡക്ഷൻ മാനേജർ- ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ- സിൻജോ ഒറ്റത്തെക്കൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News