വിജയരാഘവൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിജയരാഘവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'ഔസേപ്പിൻ്റെ ഒസ്യത്ത്'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അധ്വാനിയും, ഉറച്ച മനസ്സും സമ്പന്നനും, പിശുക്കനുമായ ഔസേപ്പിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി മുഹൂർത്തങ്ങളാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ട്രയിലറിലൂടെ വ്യക്തമാകുന്നത്. ഔസേപ്പിൻ്റേയും മൂന്ന് ആൺമക്കളുടേയും, കുടുംബ ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിൽ കുറേ മനുഷ്യർ നീറുന്ന മനസ്സുമായി കഴിയുന്നു. അതിൻ്റെ സംഘർഷങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
മാർച്ച് 7ന് ചിത്രം പ്രദർശനത്തിനെത്തും. മെഗൂർ ഫിലിംമ്പിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണി നിർമ്മിക്കുന്ന ചിത്രമാണിത്. ഏതു കഥാപാത്രത്തേയും മികവുറ്റതാക്കുന്ന വിജയരാഘവൻ ഔസേപ്പിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ഒരുങ്ങുകയാണ്. മക്കളായി എത്തുന്നത് കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ എന്നിവരാണ്. ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ, ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ് ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ 'എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ. സംഗീതം. സുമേഷ് പരമേശ്വർ. ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ, എഡിറ്റിംഗ്-ബി.അജിത് കുമാർ. പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ.എസ്. കർമ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്. &സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം. പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.