പഴം കഴിക്കുന്നതിന് മുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്!!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഓവിയ എ സര്‍ട്ടിഫിക്കറ്റ് സിനിമയില്‍ അഭിനയിച്ചത് ആരാധകര്‍ക്ക് ഏറെ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.

കമല്‍ ഹാസന് അവതരണത്തില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ മലയാളി താരമാണ് ഓവിയ.
ഓവിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന '90 എംഎല്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
അനിത ഉദീപ് സംവിധാനം ചെയ്ത ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
പ്രണയം, വിവാഹം, ലൈംഗികത എന്നിവയെല്ലാം പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളുമാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്കാന് കാരണ൦.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഓവിയ എ സര്‍ട്ടിഫിക്കറ്റ് സിനിമയില്‍ അഭിനയിച്ചത് ആരാധകര്‍ക്ക് ഏറെ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.
Hey guys
pls dnt judge a seed before tasting the fruit
Wait for the main film #90ml which is Censored
Now enjoy this adult #90MLTrailer:https://t.co/TTNus3Gnrm@Anitaudeep#STR— Oviyaa (@OviyaaSweetz) February 9, 2019
എന്നാല്‍, വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് ഓവിയയിപ്പോള്.
''പഴം കഴിക്കുന്നതിന് മുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്. സെന്‍സര്‍ ചെയ്ത് പുറത്തിറക്കുന്ന '90 എംഎല്' ന് വേണ്ടി കാത്തിരിക്കൂ. ഇപ്പോള്‍ ഇത് ആസ്വദിക്കൂ''- ട്രെയ്ലര് പങ്ക് വെച്ചുക്കൊണ്ടു ഓവിയ കുറിച്ചു.
ചിമ്പുവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അതിഥി വേഷത്തില്‍ ചിമ്പു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തില്‍ മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
90 എം എല്‍ കൂടാതെ രാഘവ ലോറന്‍സിന്റെ കാഞ്ചന 3, കളവാണി 2 എന്നിവയാണ് ഓവിയയുടെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.
..