ഒഴിവു ദിവസത്തെ കളി വെളളിയാഴ്ച തിയറ്ററുകളിലെത്തുന്നു

Last Updated : Jun 16, 2016, 12:28 PM IST
ഒഴിവു ദിവസത്തെ കളി വെളളിയാഴ്ച തിയറ്ററുകളിലെത്തുന്നു

മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്കാരമടക്കം നേടിയ സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ഒഴിവു ദിവസത്തെ കളി വെളളിയാഴ്ച തിയറ്ററുകളിലെത്തുന്നു. ചലച്ചിത്രാസ്വാദകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രം സംസ്ഥാന പുരസ്കാര നേടി മാസങ്ങള്‍ക്ക് ശേഷമാണ് തിയറ്ററില്‍ എത്തുന്നത്. പ്രമുഖ സംവിധായകനായ ആഷിക് അബുവാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കാന്‍ വഴിയൊരുക്കിയത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ചെറുപ്പക്കാരായ ഒറുകൂട്ടം സുഹൃത്തുക്കള്‍ വനത്തിലേക്ക് നടത്തുന്ന ഉല്ലാസയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കള്‍ മദ്യലഹരിയിലാകുകയും പല പ്രശ്‌നങ്ങള്‍ അവരില്‍ ഉടലെടുക്കുകയും ചെയ്യുന്നു.ഇത് അവസാനം കൂട്ടത്തില്‍ ഒരാളുടെ മരണത്തിനിടയാക്കുന്നു. ഇതേതുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.എഴുത്തുക്കാരന്‍ ഉണ്ണി ആറിന്‍റെ  ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് സംവിധായകന്‍ തന്നെയാണ്.ചിത്രത്തിന്റെ വ്യത്യസ്തമായ ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Trending News