സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ"പടക്കളം" എന്ന ചിത്രം പടക്കളം ഒടിടിയിലെത്തുന്നു. മെയ് മാസത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. തിയേറ്ററിൽ പരാജയപ്പെടുന്ന ചിത്രങ്ങൾ പൊതുവെ ഒടിടിയിൽ ഹിറ്റ് ആകുന്ന പതിവുണ്ട്. അത്തരത്തിൽ പടക്കളവും ഹിറ്റാകുമെന്ന പ്രതീക്ഷിക്കാം. കാരണം ചിത്രത്തിന് ചിലർ അഭിപ്രായങ്ങളും പറഞ്ഞിരുന്നു.
ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഒരു ക്യാമ്പസ് പശ്ചാത്തലത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മനു സ്വരാജ് ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായി.
Padakkalam is now streaming on JioHotstar in Malayalam, Tamil, Telugu, Hindi and Kannada. @PoojaMohanraj @actorsharafu#Padakkalam #PadakkalamMovie #JioHotstar #JioHotstarMalayalam #PadakkalamOnJioHotstar #FridayFilmHouse #MalayalamMovie #Fantasy #Comedy #Friendship pic.twitter.com/5zOZlbU5pS
— JioHotstar Malayalam (@JioHotstarMal) June 9, 2025
പൂർണമായും ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം ഫൺ ഫാൻ്റെസി ജോണറിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നാലായിരത്തോളം കുട്ടികൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ചിത്രത്തിലെ ക്യാംപസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂജാ മോഹൻ രാജാണ് ചിത്രത്തിലെ മറ്റൊരു താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Also Read: Akhanda 2 Thaandavam: നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം "അഖണ്ഡ 2: താണ്ഡവം" ടീസർ പുറത്തുവിട്ടു
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ച ഇരുപത്തിരണ്ടാമത്തെ ചിത്രമാണിത്. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ പതിനാറാമത്തെ ആളാണ് മനു സ്വരാജ്. തിരക്കഥ- നിതിൻ സി ബാബു, മനുസ്വരാജ്. വരികൾ- വിനായക് ശശികുമാർ. സംഗീതം- രാജേഷ് മുരുകേശൻ. ഛായാഗ്രഹണം- അനു മൂത്തേടത്ത്. എഡിറ്റിംഗ്- നിതിൻരാജ് ആരോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബുവാണ്.
മേക്കപ്പ്- റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം- സമീറ സനീഷ്. ആക്ഷൻ- രാജശേഖർ, ഫാന്റം പ്രദീപ്. നൃത്തസംവിധാനം- ലളിത ഷോബി. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി. സൗണ്ട് മിക്സിങ്- കണ്ണൻ ഗണപത്. പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ. കലാസംവിധാനം- മഹേഷ് മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കിൾ. അസോസിയേറ്റ് ഡയറക്ടർ- ശരത് അനിൽ, ഫൈസൽഷാ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.