പടയപ്പയുടെ രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. കെഎസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പ റീ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്നാണ് രജനീകാന്തിന്റെ വെളിപ്പെടുത്തൽ.
രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ഹിറ്റ് ചിത്രം പടയപ്പ റീ റിലീസിനൊരുങ്ങുന്നത്. “പടയപ്പ 2വിനെക്കുറിച്ച് എന്തുകൊണ്ട് ആലോചിച്ചുകൂടായെന്നൊരു ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു. രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി ചിത്രത്തിന്റെ ക്ലൈമാക്സിൽ രജനികാന്തിന്റെ പടയപ്പ എന്ന കഥാപാത്രത്തോട് പറയുന്നുണ്ട്- ‘അടുത്ത ജന്മത്തിലെങ്കിലും നിന്നോട് പ്രതികാരം ചെയ്യും’ എന്ന്.
ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം പൊന്നിയിൻ സെൽവൻ എന്ന ചരിത്ര നോവലിലെ നന്ദിനി എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തിൽ നിന്ന് ഉണ്ടായതാണ് എന്നും അതിന് പലരും പറയുന്നതുപോലെ ജയലളിതയുമായി ബന്ധമില്ലെന്നും രജനികാന്ത് പറയുന്നു. ആദ്യം ഐശ്വര്യ റായിയെ നായികയാക്കാൻ ശ്രമിച്ചുവെങ്കിലും അവർക്ക് അതിൽ താൽപര്യം തോന്നിയില്ലെന്നും പിന്നീട് രമ്യ കൃഷ്ണൻ ചെയ്യുകയായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു.
“നീലാംബരി എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്, അതിന്റെ ചർച്ചകൾ നടക്കുകയാണ്. കഥ നന്നായി വന്നാൽ ചിത്രം ചെയ്യും. ‘നീലാംബരി’ എന്ന ചിത്രം പടയപ്പ ആരാധകർ ഒരു ഉത്സവം ആക്കി മാറ്റുമെന്ന് എനിക്ക് ഉറപ്പാണെന്നും” പടയപ്പ റീറിലീസുമായി അനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക വീഡിയോയിൽ രജനികാന്ത് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









