ടൊവിനോ തോമസ് നായകനാകുന്ന 'പള്ളിച്ചട്ടമ്പി' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാഞ്ഞാർ, പൈനാവ് , മൂലമറ്റം തുടങ്ങി ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആൻ്റണി ഒരുക്കുന്ന ചിത്രമാണിത്. 1957, 58 കാലഘട്ടത്തിൽ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഡ്രാഗൺ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കയാദു ലോഹർ ആണ് നായികയായെത്തുന്നത്.
നരിവേട്ടക്ക് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് കാണിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയരാഘവൻ, തെലുങ്കു നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്‍റണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ഡർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം, ജോസൂട്ടി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
Also Read: Actor Srikanth Drug Case: തമിഴ്നടൻ ശ്രീകാന്ത് മയക്കുമരുന്ന് കേസിൽ പോലീസ് കസ്റ്റഡിയിൽ
കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രമാണിത്. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിന് വേണ്ടി കലാസംവിധാനം നിർവഹിക്കുന്നത്. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സുരേഷ് ബാബുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ - പ്രൊഡ്യൂസേർസ്.
സംഗീതം - ജേക്സ് ബിജോയ് , ഛായാഗ്രഹണം - ടിജോ ടോമി. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. മേക്കപ്പ് -റഷീദ് അഹമ്മദ് . കോസ്റ്റ്യും -ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്. സ്റ്റിൽസ് -ഋഷ് ലാൽ ഉണ്ണികൃഷ്ണൻ ' കാസ്റ്റിംഗ് - ഡയറക്ടർ - ബിനോയ് നമ്പാല . ലൈൻ പ്രൊഡ്യൂസർ - അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്,, ജെറി വിൻസൻ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.