)
ആട് 3യുമായി ബന്ധപ്പെട്ട് കുറെ അപ്ഡേറ്റുകൾ ഇതിനോടകം വന്നു കഴിഞ്ഞിട്ടുണ്ട്. അതൊക്കെ തന്നെ പ്രേക്ഷകർ വളരെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കത്തിക്കയറുന്നുണ്ട്. ജയസൂര്യയുടെ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രമായിരുന്നു ആട്. തിയേറ്ററിൽ ഹിറ്റ് നേടാതെ പോയ ചിത്രം ഡിജിറ്റൽ റിലീസോടെ വൻ ഹിറ്റായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ആട് 2ഉം പുറത്തിറക്കിയിരുന്നു. അതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതും ഹിറ്റുമാണ്.
ഇനി ചിത്രത്തിന്റെ മൂന്നാം ഭാഗം വരാൻ പോകുകയാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. ഷാജി പാപ്പനും പിള്ളേരും അധികം വൈകാതെ തന്നെ മറ്റൊരു പ്രശ്നവുമായി നമുക്ക് മുന്നിലേക്കെത്തും. ഇപ്പോൾ ചിത്രത്തിനായി ജയസൂര്യ വീണ്ടും ഷാജി പാപ്പൻ ലുക്ക് പിടിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കത്തനാർ എന്ന ചിത്രത്തിനായി ജയസൂര്യ താടിയും മുടിയും നീട്ടി വളർത്തിയിരുന്നു. ആ സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെയാണ് താരം വീണ്ടും ഷാജി പാപ്പനായത്. പാപ്പൻ ലുക്കിൽ കേറിയതോടെ താരം ഇനി ഉടൻ ഷൂട്ടിംഗിനെത്തുമെന്നാണ് വിവരം.
ഒരു എപിക്-ഫാന്റസി ചിത്രമായിരിക്കും ആട് 3 എന്നാണ് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമ 2026 മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.