പറവയ്ക്ക് ടൈറ്റില്‍ എഴുതിയത് ആരാ? രഹസ്യം വെളിപ്പെടുത്തി ദുല്‍ഖര്‍

Last Updated : Oct 14, 2017, 02:14 PM IST
പറവയ്ക്ക് ടൈറ്റില്‍ എഴുതിയത് ആരാ? രഹസ്യം വെളിപ്പെടുത്തി ദുല്‍ഖര്‍

സൗബിന്‍ ഷാഹിര്‍ പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ 'പറവ' വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തിന് പിന്നിലുള്ള രസകരമായ സംഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മട്ടാഞ്ചേരിയിലെ വിവിധ ചുമരുകളിലും പലകകളിലും ചോക്കു കൊണ്ടും കരി കൊണ്ടും  എഴുതിയ ടൈറ്റിലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ടൈറ്റിലുകള്‍ എഴുതിയ കലാകാരന്‍മാരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ഈച്ചാപ്പിയുടെയും ഹസീബിന്‍റെയും വേഷം അവതരിപ്പിച്ച അമല്‍ഷാ, ഗോവിന്ദ പൈ എന്നിവരുടെ കൈകളാണ് ടൈറ്റിലിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ദുല്‍ഖര്‍ പറയുന്നു. 'നമ്മുടെ സ്വന്തം പടത്തിന്‍റെ ‍ടൈറ്റില്‍ എഴുതിയ ഈച്ചാപ്പിക്കും ഹസീബിനും ഇരിക്കട്ടെ ഒരു കുതിരപ്പവന്‍' എന്ന അഭിനന്ദനങ്ങളോടെ ദുല്‍ഖര്‍ ഇരുവരുടെയും വീഡിയോ പങ്കു വച്ചു.  വീഡിയോ കാണാം. 

More Stories

Trending News