2023ലെ ഷാരൂഖിന്റെ 1000 കോടി ചിത്രമായിരുന്നു പഠാൻ. ഒരു ബ്രേക്കിന് ശേഷം തിരിച്ചെത്തിയ കിംഗ് ഖാന്റെ ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം വന്നിരിക്കുകയാണ്. ദുബായിലെ ഒരു ഇവന്റിലാണ് രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന വന്നിരിക്കുന്നത്.
രൺവീർ സിംഗ് നായകനായെത്തിയ ദുരന്ദർ ബോക്സ് ഓഫീസിൽ 200 കോടി നേടി മുന്നേറുന്നതിനിടെയാണ് പഠാൻ 2ന്റെ വരവ് അറിയിച്ചിരിക്കുന്നത്. സ്പൈ യൂണിവേഴ്സിലേക്ക് ഒരു ചിത്രം കൂടിയെത്തുകയാണ്.
Also Read: Jio Hotstar Web Series: വരുന്നു ആ ഹിറ്റ് സീരീസുകളുടെ തുടർഭാഗം; പ്രഖ്യാപനവുമായി ജിയോഹോട്ട്സ്റ്റാർ
റിലീസ് ചെയ്ത് 27 ദിവസത്തിനുള്ളിലാണ് പഠാൻ 1000 കോടി ക്ലബിൽ ഇടം നേടിയത്. 1000 കോടി ക്ലബിൽ കയറുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് പഠാൻ. ആമിർ ഖാന്റെ ദങ്കൽ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ദീപിക, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിദ്ധാർഥ് ആനന്ദ് തന്നെ കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ഇത്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിനെതിരെ നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ആദിത്യ ചോപ്ര, അക്ഷയ് വിദാനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീതം നൽകിയത് വിശാൽ ശേയ്ഖർ എന്നിവർ ചേർന്നാണ്. പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് അബ്ബാസ് തിരെവാലയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









