Patriot Second Look: ഇതിഹാസങ്ങൾ ഒന്നിച്ച്, സാരഥിയായി ചാക്കോച്ചനും..! ആവേശമായി 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക്

മലയാള സിനിമ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ചിത്രം ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തും.

Written by - Karthika V | Last Updated : Feb 26, 2026, 06:00 PM IST
  • പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
  • മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിന്റെ ഡബ്ബിങ് നേരത്തെ പൂർത്തിയാക്കിയിരുന്നു.
Patriot Second Look: ഇതിഹാസങ്ങൾ ഒന്നിച്ച്, സാരഥിയായി ചാക്കോച്ചനും..! ആവേശമായി 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക്

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രാജീവ് മേനോൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ പേട്രിയറ്റിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയും, മോഹൻലാലും, കുഞ്ചാക്കോ ബോബനുമാണ് പോസ്റ്ററിലുള്ളത്. 

Add Zee News as a Preferred Source

മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ഏപ്രിൽ 23ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിന്റെ ഡബ്ബിങ് നേരത്തെ പൂർത്തിയാക്കിയിരുന്നു. ചിത്രത്തിലെ ആദ്യത്തെ ബിടിഎസ് വീഡിയോയും മുൻപ് പുറത്ത് വന്നിരുന്നു. ചിത്രത്തിൻ്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോ ആയിരുന്നു അണിയറക്കാർ റിലീസ് ചെയ്തത്. ലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 

Also Read: The Kerala Story 2: 'സിനിമ മതസൗഹാർദത്തിന് ഭീഷണി'; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി

വിവിധ രാജ്യങ്ങളിലായി പത്തിലധികം ഷെഡ്യൂളുകളുകൾ ഉണ്ടായിരുന്ന സിനിമയുടെ ചിത്രീകരണം ഒരുവർഷത്തിലധികം നീണ്ടുനിന്നിരുന്നു. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News