ക്രിസ്ത്യന്‍ മതാചാര പ്രകാരം ശ്രീനിഷ്- പേര്‍ളി വിവാഹം ഇന്ന്!!

പ്രശസ്ത നടിയും അവതാരികയുമായ പേര്‍ളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം ഇന്ന്!!

Last Updated : May 5, 2019, 10:50 AM IST
 ക്രിസ്ത്യന്‍ മതാചാര പ്രകാരം ശ്രീനിഷ്- പേര്‍ളി വിവാഹം ഇന്ന്!!

പ്രശസ്ത നടിയും അവതാരികയുമായ പേര്‍ളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം ഇന്ന്!!

ബിഗ്‌ ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ഇരുവരുടെയും വിവാഹം രണ്ടു ദിവസങ്ങളിലായാകും നടക്കുക. 

ക്രിസ്ത്യന്‍ മതാചാരപ്രകരമാണ് ഇന്ന് ചടങ്ങുകള്‍ നടക്കുക. മെയ്‌ 8നാണ് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടക്കുക. 

കഴിഞ്ഞ ജനുവരിയിലായിരുന്നു പേര്‍ളിയുടെയും ശ്രീനിഷിന്‍റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയത്തെ മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പലരും വിധിയെഴുതിയിരുന്നത്.

എന്നാല്‍, ബിഗ്‌ബോസില്‍ നിന്ന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 

പേളിഷ് എന്ന പേരും സ്നേഹപൂര്‍വ്വം പ്രേക്ഷകര്‍ ഇവര്‍ക്ക് ചാര്‍ത്തി കൊടുത്തു. 

Trending News