സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: ഞെട്ടിക്കുന്ന മറുപടിയുമായി അക്ഷര

ആ ചിത്രങ്ങളില്‍ ഉള്ളത് ഞാന്‍ തന്നെയാണെന്നും ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്തതാണ് ഈ ഫോട്ടോകളെന്നും അക്ഷര പറഞ്ഞു.  

Updated: Nov 8, 2018, 12:53 PM IST
സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: ഞെട്ടിക്കുന്ന മറുപടിയുമായി അക്ഷര

കമല്‍ഹാസന്‍റെ മകളും നടിയുമായ അക്ഷരാ ഹാസന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നടിയുടെ പ്രതികരണം കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് അക്ഷരയുടെ ബിക്കിനി ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

പക്ഷെ ഫോട്ടോ കണ്ടെങ്കിലും ആരാധകരുടെ സംശയം ഇത് ഇത് അക്ഷര തന്നെ ആണോ എന്നായിരുന്നു. എന്നാല്‍ എല്ലാ സംശയങ്ങളെയും കാറ്റില്‍ പറത്തി ഇപ്പോഴിതാ അക്ഷര തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ആ ചിത്രങ്ങളില്‍ ഉള്ളത് ഞാന്‍ തന്നെയാണെന്നും ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്തതാണ് ഈ ഫോട്ടോകളെന്നും. അതെല്ലാം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു കൊണ്ട് താന്‍ അപമാനിതയാവില്ലെന്നും അക്ഷര പറഞ്ഞു. മാത്രമല്ല ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് യാതൊരു ശങ്ക ഇല്ലെന്നും അക്ഷര കൂട്ടിച്ചേര്‍ത്തു. 

അക്ഷരയുടെ ഈ മറുപടിയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. ഫോണ്‍ ഹാക്ക് ചെയ്തതാകാം ചിത്രങ്ങള്‍ ചോരാനുള്ള കാരണമെന്നാണ് കരുതുന്നത്. എന്തായാലും പോലീസില്‍ പരാതി നല്‍കുമെന്നും അക്ഷര പറഞ്ഞു.