)
കണ്ണൂർ: നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി. കൊട്ടിയൂർ ക്ഷേത്രത്തിൽ വച്ചാണ് സംഭവം. ക്ഷേത്രദർശനത്തിനെത്തിയ താരത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴാണ് സജീവൻ നായർ എന്ന ഫോട്ടോഗ്രാഫർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സജീവൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജയസൂര്യയുടെ കൂടെ വന്നയാളുകളാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. ഇന്ന് രാവിലെ എട്ടരയ്ക്കാണ് സംഭവം.
വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാനായി ദേവസ്വം ബോർഡ് താൽക്കാലികമായി ഏർപ്പാടാക്കിയ ആളാണ് സജീവൻ നായർ. പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് പ്രകാരമാണ് സജീവൻ നായർ ജയസൂര്യയുടെ ഫോട്ടോ എടുത്തത്.
ഇതിനിടെയാണ് സജീവന് നേരെ കയ്യേറ്റം നടന്നത്. ഫോട്ടോ എടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് ജയസൂര്യയുടെ കൂടെ എത്തിയവര്‍ വിലക്കുകയും ക്യാമറയ്ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇവർ സജീവനെ മര്‍ദ്ദിച്ചതായും വിവരമുണ്ട്. കൊട്ടിയൂരിലെ ആശുപത്രിയില്‍ സജീവൻ ചികിത്സ തേടിയിട്ടുണ്ട്. കൊട്ടിയൂര്‍ പൊലീസിലാണ്ല് പരാതി നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.