സിംഗിൾ ജീവിതം സന്തോഷമാക്കി പ്രിയഗായിക, ഒപ്പം വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും..!

മഞ്ജരി പിന്നണി ഗാനരംഗത്തേയ്ക്ക് വന്നത് 2005 ൽ പെൻമുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലെ ''ഒരു ചിരി കണ്ടാൽ'' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ്.  ശേഷം നിരവധി ഗാനങ്ങളാണ് മഞ്ജരിയുടെ ശബ്ദത്തിൽ പുറത്തു വന്നത്.   

Last Updated : Sep 5, 2020, 12:09 AM IST
    • നിരവധി ഗാനങ്ങളാണ് മഞ്ജരിയുടെ ശബ്ദത്തിൽ പുറത്തു വന്നത്.
    • മഞ്ജരി പിന്നണി ഗാനരംഗത്തേയ്ക്ക് വന്നത് 2005 ൽ പെൻമുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലെ ''ഒരു ചിരി കണ്ടാൽ'' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ്.
സിംഗിൾ ജീവിതം സന്തോഷമാക്കി പ്രിയഗായിക, ഒപ്പം വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും..!

വേറിട്ട ശബ്ദം കൊണ്ട് പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ ഗായികയാണ് മഞ്ജരി.  മഞ്ജരി പിന്നണി ഗാനരംഗത്തേയ്ക്ക് വന്നത് 2005 ൽ പെൻമുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലെ ''ഒരു ചിരി കണ്ടാൽ'' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ്.  ശേഷം നിരവധി ഗാനങ്ങളാണ് മഞ്ജരിയുടെ ശബ്ദത്തിൽ പുറത്തു വന്നത്. 

മഞ്ജരിയ്ക്ക് മികച്ച സംഗീത സംവിധായകന്മാരുടെ ചിത്രത്തിന്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ചിരുന്നു.  സംഗീത്തിൽ ഒരുപരിധിവരെ വിജയമായിരുന്നെങ്കിലും വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് മഞ്ജരിയ്ക്ക്.  തന്റെ വ്യക്തി ജീവിതം ഓർക്കാപ്പുറത്ത് മാറി മറിഞ്ഞപ്പോഴും മഞ്ജരിയെ പിടിച്ച് നിർത്തിയത് സംഗീതം മാത്രമായിരുന്നു. 

Also read: viral video: ഓണസമ്മാനമായി ശാലു മേനോൻ പങ്കുവെച്ച വീഡിയോ.. 

ഇപ്പോൾ മഞ്ജരിയ്ക്ക് വലിയ മാറ്റങ്ങളാണ്.  പഴയ മഞ്ജരിയിൽ നിന്നും പുതിയ മഞ്ജരിയാകാൻ പിന്നിട്ട് ദൂരത്തെ കുറിച്ച് പ്രിയ ഗായിക ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.  

താൻ സിംഗിളാണെന്ന് പറഞ്ഞ മഞ്ജരി ഇപ്പോൾ താൻ ഹാപ്പിയാണെന്നും പറഞ്ഞു. അമ്മയുമൊത്ത് തിരുവനന്തപുരത്ത് ഫ്ലാളാറ്റിൽ താമസിക്കുന്നുവെന്നും. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നുവെന്നും. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ഓരാളാണ് ഞാൻ. ഞാനിപ്പോൾ പുതിയ ജീവിതം ജീവിക്കുന്നതിന്റെ തിരക്കിലാണെന്നും മഞ്ജരി അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

Also read: ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല, ശാലു മേനോന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു

എന്നാൽ വിവാഹം കഴിക്കാതെ ഏകാന്തമായി ഇങ്ങനെ ജീവിക്കാനാണോ ആഗ്രഹമെന്ന ചോദ്യത്തിനും മഞ്ജരി മറുപടി പറയുന്നുണ്ട് കേട്ടോ.  തന്റെ കരിയറിനെ സപ്പോർട്ട് ചെയ്യുന്നതും മഞ്ജരിയെ മനസ്സിലാക്കുന്നതുമായ ഒരാളെ കണ്ടുമുട്ടിയാൽ തീർച്ചയായും ആലോചിക്കുമെന്നാണ് ഏ ചോദ്യത്തിന് മഞ്ജരി മറുപടി നൽകിയത്. 

തന്റെ മേക്കോവറിനെ കുറിച്ചുള്ള ചോദ്യത്തിന് എനിക്കുണ്ടായ മാറ്റം ഞാൻ ആരെങ്കിലും കാണിക്കോനോ, അഭിനയിക്കാനോ, മോഡലിംഗിനോ ആയിട്ടല്ലെന്നും അത് തന്റെ സന്തോഷത്തിനാണ് ചെയ്തതെന്നും മഞ്ജരി വ്യക്തമാക്കിയിട്ടുണ്ട്. 

Trending News