നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. 'പ്ലൂട്ടോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷമൽ ചാക്കോയാണ്. അൽത്താഫ് സലിം ചിത്രത്തിൽ ഏലിയനായാണ് എത്തുന്നത്.
ഓർക്കിഡ് ഫിലിംസിന്റെ ബാനറിൽ റെജു കുമാറും, രശ്മി റെജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിംഗപ്പൂർ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ബാനർ ആണ് ഓർക്കിഡ് ഫിലിംസ്. ഈ വർഷം നവംബറിലാണ് ചിത്രത്തിന്റെ റിലീസ് ലക്ഷ്യമിടുന്നത്. ജൂലൈ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം.
കോമഡി, ഫാന്റസി, സയൻസ് ഫിക്ഷൻ എന്നീ ഘടകങ്ങൾ ചേർന്നുള്ള ഒരു സിനിമയായിരിക്കും പ്ലൂട്ടോ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർഡിഎക്സിന് ശേഷം നീരജ് മാധവ് കേന്ദ്രകഥാപാത്രമാകുന്ന മലയാള ചിത്രമാണിത്. നിയാസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചനയും ക്രീയേറ്റീവ് ഡയറക്ഷനും നിർവഹിക്കുന്നത്.
Also Read: SS Stanley Passes Away: തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി അന്തരിച്ചു
എഡിറ്റിംഗ് - അപ്പു ഭട്ടതിരി, ഷമൽ ചാക്കോ, ക്യാമറ - ശ്രീരാജ് രവീന്ദ്രൻ, മ്യൂസിക് - അശ്വിൻ ആര്യൻ, അർകാഡോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ് - അനന്ദു സുരേഷ് & കിഷോർ ആർ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ -ശങ്കരൻ എ സ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, VFX - MINDSTEIN സ്റ്റുഡിയോസ്,WEFX മീഡിയ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രതീഷ് മൈക്കിൾ, സ്റ്റീൽസ് - രോഹിത് കൃഷ്ണൻ, ഡിസൈൻസ് - ശ്രാവൺ സുരേഷ് കല്ലേൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.