'കൊറോണ ബാധിച്ച് മോഹന്‍ലാല്‍ മരിച്ചു'; വ്യാജവാര്‍ത്തയ്ക്കെതിരെ കടുത്ത നടപടി!

ചലച്ചിത്ര താരം മോഹന്‍ലാലിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്. 

Last Updated : Apr 3, 2020, 09:18 AM IST
'കൊറോണ ബാധിച്ച് മോഹന്‍ലാല്‍ മരിച്ചു'; വ്യാജവാര്‍ത്തയ്ക്കെതിരെ  കടുത്ത നടപടി!

ചലച്ചിത്ര താരം മോഹന്‍ലാലിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്. 

നടന്‍ മോഹന്‍ലാലിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിലാണ് പോലീസ് നടപടിയ്ക്കൊരുങ്ങുന്നത്.  മോഹന്‍ലാല്‍ ചിത്രത്തിലെ ദൃശ്യം ദുരുപയോഗം ചെയ്താണ് 'തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചു' എന്ന തരത്തില്‍ പ്രചരണം നടത്തിയത്.

ഫേസ്ബുക്ക്‌, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാ൦ തുടങ്ങിയ സമൂഹ മാധ്യമ പേജുകളിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. സംഭവം ADGP മനോജ്‌ അബ്രഹാമിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കേരള പോലീസ് മീഡിയ സെല്‍ അറിയിച്ചു. 

മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിമൽകുമറാണ് പരാതി നല്‍കിയിരിക്കുന്നത്.സമീര്‍ എന്ന യുവാവാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് വിമലിന്റെ ആരോപണം. 

'ഇയാളുടെ പേര് സമീര്‍. മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച്‌ കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി 'തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച്‌ മരിച്ചു' എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ഇയാള്‍ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.' -ഇതായിരുന്നു വിമലിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. 

Trending News