ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നിയിൻ സെൽവൻ ഒടിടിയിലെത്തുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇന്ന്, നവംബർ 3 അർധരാത്രി മുതൽ ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രം ഒക്ടോബർ 28 ന്   റെൻറൽ ഓപ്ഷനിൽ ആമസോണിൽ എത്തിയിരുന്നു. ഇപ്പോൾ എല്ലാ പ്രൈം മെമ്പർമാർക്കും കാണാവുന്ന തരത്തിലാണ് ചിത്രം എത്തുന്നത്. സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ റിലീസായ ചിത്രമാണ് പൊന്നിയിൻ സെൽവൻ 1. ചിത്രം തീയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും തീയേറ്ററുകളിൽ ഗംഭീര കളക്ഷനുകൾ നേടി പൊന്നിയിൻ സെൽവൻ മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 450 കോടി നേടിയതായി ഒക്ടോബര്‍ 19ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ പടയോട്ടം അവിടം കൊണ്ട് അവസാനിച്ചിട്ടില്ല.  482 കോടിയാണ് ഒരു മാസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് പൊന്നിയിൻ സെൽവൻ നേടിയതെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്തത്. 


ALSO READ: Ponniyin Selvan 1: ഇന്ത്യയിൽ 318 കോടി, വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ​ഗംഭീര നേട്ടം; ഒരു മാസത്തിൽ 'പൊന്നിയിൻ സെല്‍വന്‍' നേടിയത്


ഇന്ത്യയില്‍ നിന്ന് 318 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 200 കോടി ചിത്രം നേടി. തമിഴ്നാട്ടിൽ നിന്നുള്ള ആകെ നേട്ടം 215 കോടിയാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 23 കോടി, കര്‍ണാടകത്തില്‍ നിന്ന് 27 കോടി, കേരളത്തില്‍ നിന്ന് 24 കോടി, ഉത്തരേന്ത്യയില്‍ നിന്ന് 29 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ നേട്ടം.


ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ ഭാഗത്തില്‍ നാല്പത്തി എട്ടില്‍ പരം വരുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഇനി രണ്ടാം ഭാഗത്തിലാണ് യഥാര്‍ത്ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം,കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്‍, ശരത് കുമാര്‍, ജയറാം, ബാബു ആന്‍്റണി, വിക്രം പ്രഭു, ലാല്‍, പ്രകാശ് രാജ്, പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയ ത്രെ രണ്ടാം ഭാഗത്തിന്‍്റെ സഞ്ചാരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.