Sonu Nigam: സോനു നിഗമിന് കന്നഡ സിനിമയിൽ വിലക്ക്; കാരണം ഇതാണ്..!

പരിപാടിക്കിടെ ഒരു കന്നഡ ​ഗാനം പാടാൻ ഒരു വിഭാഗം വിദ്യാർഥികൾ തുടർച്ചയായി ആവശ്യപ്പെട്ടപ്പോഴാണ് സോനു നി​ഗം വിവാദ പരാമർശം നടത്തിയത്.  

Written by - Zee Malayalam News Desk | Last Updated : May 5, 2025, 07:43 PM IST
  • ഏപ്രിൽ 25ന് വിർഗോനഗർ ഈസ്റ്റ് പോയിന്റ് കോളജിലായിരുന്നു സം​ഗീത പരിപാടി സംഘടിപ്പിച്ചത്.
  • പരിപാടിക്കിടെ ഒരു കന്നഡ ​ഗാനം പാടാൻ ഒരു വിഭാഗം വിദ്യാർഥികൾ തുടർച്ചയായി ആവശ്യപ്പെടുകയായിരുന്നു.
  • എന്നാൽ ഇത് ഭീഷണിയാണെന്നും ഇത്തരം ഭീഷണികൾ കൊണ്ടാണ് പഹൽഗാം പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്നുമായിരുന്നു സോനു നിഗം പറഞ്ഞത്.
Sonu Nigam: സോനു നിഗമിന് കന്നഡ സിനിമയിൽ വിലക്ക്; കാരണം ഇതാണ്..!

ബെം​ഗളൂരു: ഗായകൻ സോനു നിഗമിന് കന്നഡ സിനിമകളിൽ നിന്ന് വിലക്കേർപ്പെടുത്തി. സോനുവിനെ സിനിമകളിൽ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്പർ അറിയിച്ചു. ഒരു സം​ഗീത പരിപാടിക്കിടെ കന്നഡ ​ഗാനം പാടാൻ ആവശ്യപ്പെട്ടപ്പോഴാണ് സോനു നി​ഗം വിവാദ പരാമർശം നടത്തിയത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് വിലക്കിന് കാരണമായത്. 

Add Zee News as a Preferred Source

ഏപ്രിൽ 25ന് വിർഗോനഗർ ഈസ്റ്റ് പോയിന്റ് കോളജിലായിരുന്നു സം​ഗീത പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെ ഒരു കന്നഡ ​ഗാനം പാടാൻ ഒരു വിഭാഗം വിദ്യാർഥികൾ തുടർച്ചയായി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഭീഷണിയാണെന്നും ഇത്തരം ഭീഷണികൾ കൊണ്ടാണ് പഹൽഗാം പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്നുമായിരുന്നു സോനു നിഗം പറഞ്ഞത്. ഈ പരാമർശം വിവാദമായതോടെയാണ് ഫിലിം ചേമ്പർ വിലക്കേർപ്പെടുത്തിയത്.

Also Read: Chotta Mumbai Re Release: ഉറപ്പിക്കാം..! തലയും പിള്ളാരും എത്തുന്നു; റീ റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ

കന്നഡ സംരക്ഷണ വേദിയുടെ പരാതിയിൽ സോനു നി​ഗമിനെതിരെ ആവലഹള്ളി പൊലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം തനിക്ക് കന്നഡികരോട് ബഹുമാനമാണെന്നും വിദ്യാർഥികളുടെ പ്രവർത്തിയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും സോനു നിഗം പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News