ബാബുജോൺ കൊക്കാവയൽ സംവിധാനം ചെയ്യുന്ന ചിത്രമായ നേർച്ചപ്പെട്ടിക്കെതിരെ സാമൂഹിക വിരുദ്ധരുടെ കടന്നാക്രമണം. ചിത്രത്തിന്റെ പോസ്റ്ററുകൾ കീറുകയും ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയുമാണ് ഒരു കൂട്ടം ആളുകൾ. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാള സിനിമയിൽ ഇതുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ് നേർച്ചപ്പെട്ടി എന്ന സിനിമ മുന്നോട്ടുവെക്കുന്ന ആശയം. സിനിമയുടെ പേര് കേട്ടിട്ടാണോ ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നതെന്ന സംശയമുണ്ട് എന്ന് സംവിധായകൻ പറഞ്ഞു. കണ്ണൂർ,ഇരിട്ടി മേഖലയിലുള്ള ബോർഡുകളാണ് തകർക്കപ്പെട്ടത്. സിനിമയുടെ  ഷൂട്ടിംഗ്  ലൊക്കേഷനിൽ ഒരു സംഘം ആളുകൾ എത്തുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും അവിടെ വെച്ചുണ്ടാക്കിയ ഒത്തു തീർപ്പു പ്രകാരം നഷ്ടപരിഹാരം കൊടുത്തു കേസ് തീർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പ്രചാരണ ബോർഡുകൾ തകർത്തിരിക്കുകയാണ്. 


ALSO READ: മ്യൂസിക്കൽ റൊമാന്റിക് ത്രില്ലറുമായി ജയൻ പൊതുവാൾ; 'ഇഷ്ടരാഗം' പോസ്റ്റർ എത്തി


മലയാളത്തിൽ ആദ്യമായാണ് ഒരു കന്യാസ്ത്രീ നായികയായി സിനിമ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് നേർച്ചപ്പെട്ടി എന്ന ചിത്രം ചിത്രീകരണ സമയത്ത് തന്നെ ശ്രദ്ധേയമായത്. ചിത്രം പൂർത്തിയായി പ്രദർശനത്തിനു ഒരുങ്ങുകയാണ്. ഇതേ സമയം ചിത്രത്തിനെതിരെ ചില വിമർശനങ്ങൾ വന്നത് വിവാദമായിരുന്നു. ക്രൈസ്തവ സഭയിലെ ചില പ്രത്യേക വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നേർച്ചപ്പെട്ടിയെന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു ജോണാണ്. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായ ചിത്രം കുടിയേറ്റ ക്രിസ്ത്യൻ മേഖലയുടെ പശ്ചാത്തലത്തിൽ ഒരു കന്യാസ്ത്രീയെ നായികയാക്കി ഒരുക്കിയതാണ്.


ഇതിനോടകം തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറാ നിഹാർ ആണ് നായിക. റോയൽ എൻഫീൽഡിന്റയും അദാനി ഗ്രൂപ്പിന്റെയുമൊക്കെ നാഷണൽ ലെവലിലുള്ള പരസ്യ ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് പോപ്പുലറായ, ഫാഷൻ ഷോ രംഗത്ത് പെട്ടന്ന് ഉയർന്നുവന്ന അതുൽ സുരേഷാണ് നായകൻ. ഇവരെക്കൂടാതെ ഉദയകുമാർ, ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാർ വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്സ്, ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ, ശ്രീവേഷ്കർ, ശ്രീഹരി, പ്രഭു രാജ്, സജീവൻ പാറക്കണ്ടി, റെയ്സ് പുഴക്കര, ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ, പ്രസീത അരൂർ, രേഖാ സജിത്, വീണ, അഹല്യ, അശ്വനി രാജീവൻ, അനഘ മുകുന്ദൻ, ജെയിൻ, പ്രബുദ്ധ സനീഷ്, ശ്രീ കലാ രതി ഇരിട്ടി എന്നിവരും വേഷമിടുന്നു.


ബാബു ജോണിന്റെ കഥയക്ക് സുനിൽ പുല്ലോട് ഷാനി നിലാമറ്റം എന്നിവർ തിരക്കഥയൊരുക്കി. ക്യാമറ : റഫീഖ് റഷീദ്, കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം , മേക്കപ്പ്: ജയൻ  ഏരുവേശി , എഡിറ്റർ സിന്റോ ഡേവിഡ്, സംഗീതം : ജോജി തോമസ്,അസോസിയേറ്റ് ഡയറക്ടർ : മനോജ് നമ്പ്യാർ , പ്രൊഡക്ഷൻ കൺട്രോളർ : ഉദയകുമാർ , സ്റ്റിൽ: വിദ്യൻ കനകത്തിടം, പി .ആർ .ഓ. സുനിത സുനിൽ: യൂണിറ്റ് ശ്യാമാസ് മീഡിയ . സ്കൈ ഗേറ്റ് മൂവീസും ഉജ്വയിനി പ്രൊഡഷൻസും ചേർന്നു നിർമ്മിക്കുന്ന നേർച്ചപ്പെട്ടി പ്രദർശനത്തിന് തയ്യാറാവുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.