close

News WrapGet Handpicked Stories from our editors directly to your mailbox

ലോസ് ആഞ്ചലസില്‍ വീട് വാങ്ങാനൊരുങ്ങി പ്രഭാസും അനുഷ്കയും?

ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും പ്രഭാസ് വ്യക്തമാക്കി. 

Sneha Aniyan | Updated: Aug 21, 2019, 08:05 PM IST
ലോസ് ആഞ്ചലസില്‍ വീട് വാങ്ങാനൊരുങ്ങി പ്രഭാസും അനുഷ്കയും?

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ ഗോസിപ്പുകള്‍ പതിവാണ്. 

ഇരുവരും ചേര്‍ന്ന് ലോസ് ആഞ്ചലസില്‍ വീട് വാങ്ങാനൊരുങ്ങുകയാണെന്നതാണ് ഏറ്റവും അവസാനമായി പുറത്ത് വന്ന വാര്‍ത്ത. 

ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസിപ്പോള്‍. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെങ്കില്‍ എവിടെങ്കിലും ഒക്കെ ഒരുമിച്ച് കാണേണ്ടതല്ലേ? എന്നായിരുന്നു പ്രഭാസിന്‍റെ ചോദ്യം. 

ഏകദേശം രണ്ട് വര്‍ഷത്തോളമായി തന്നെയും അനുഷ്കയെയും ഒരുമിച്ച് ആരും കണ്ടിട്ടില്ലെന്നും പ്രഭാസ് പറഞ്ഞു. അനുഷ്കയുമായി പ്രണയത്തിലല്ലെന്ന് വിശ്വസിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വിശ്വാസിക്കേണ്ടയെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും പ്രഭാസ് വ്യക്തമാക്കി. 

തനിക്ക് പ്രണയമുണ്ടെന്ന് സ്ഥാപിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെന്ന് പറഞ്ഞ പ്രഭാസ് അങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് ഇഷ്ടമുള്ള പേര് ചേര്‍ത്ത് കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും വ്യക്തമാക്കി. 

ബാഹുബലിയില്‍ സഹ താരമായിരുന്ന അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാല്‍, ഈ വാര്‍ത്തകളോട് പ്രഭാസും അനുഷ്കയും ഇതുവരെ പ്രതികരിച്ചിരുന്നില്ല.