ചലച്ചിത്ര താരം പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു!!

ഒരേ ദിവസമാണ് വിവാഹവും നിശ്ചയവും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ നിശ്ചയ൦ വൈകിട്ട് വിവാഹം എന്ന രീതിയിലാണ്‌ ചടങ്ങുകള്‍ നടക്കുക.

Last Updated : Aug 3, 2020, 12:08 AM IST
  • വിവാഹത്തിനെത്തുന്നവര എല്ലാം പ്രിയപ്പെട്ടവര്‍ ആണെന്നും അവരുടെ ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും താരം പറയുന്നു.
ചലച്ചിത്ര താരം പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു!!

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. 

ഡല്‍ഹി സ്വദേശിയും ബിസിനസുകാരനുമായ രോഹിത്ത് സരോഹയാണ് താരത്തിന്റെ വരന്‍. ഓഗസ്റ്റ് ഏഴിനാണ് 2012 മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ൦. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകും വിവാഹം നടക്കുക. ഒരേ ദിവസമാണ് വിവാഹവും നിശ്ചയവും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

രാവിലെ നിശ്ചയ൦ വൈകിട്ട് വിവാഹം എന്ന രീതിയിലാണ്‌ ചടങ്ങുകള്‍ നടക്കുക. 50 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹ വേദിയില്‍ ,മാസ്ക്കും സാനിറ്റൈസറും ലഭ്യമാക്കുന്നതാണ്. വിവാഹത്തിനെത്തുന്നവര എല്ലാം പ്രിയപ്പെട്ടവര്‍ ആണെന്നും അവരുടെ ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും താരം പറയുന്നു. 

കൂട്ട൦ കൂടല്‍ ഒഴിവാക്കാന്‍ 30 മിനിറ്റിന്റെ ഇടവേളയില്‍ എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ വിവാഹ ആഘോഷങ്ങള്‍ ആരംഭിക്കു൦. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്ന പ്രാചി ബാസ്ക്കറ്റ് ബോളിലും തിളങ്ങി നിന്ന താരമാണ്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. 

Trending News