close

News WrapGet Handpicked Stories from our editors directly to your mailbox

ഗര്‍ഭിണി ആയാലും വര്‍ക്കൌട്ട് മുടക്കില്ല!!

സിനിമയുടെ തിരക്കുകളൊക്കെ മാറ്റിവെച്ച് യാത്ര ചെയ്താണ് എമി തന്‍റെ ഗര്‍ഭകാലം ആസ്വദിക്കുന്നത്.  

Updated: Jun 24, 2019, 04:30 PM IST
ഗര്‍ഭിണി ആയാലും വര്‍ക്കൌട്ട് മുടക്കില്ല!!

ഗര്‍ഭിണിയായാലും ഫിറ്റ്‌നസ് ദിനചര്യ വിട്ടിട്ടൊരു പണിയില്ല നടി എമി ജാക്സണ്. യോഗ ചെയ്താണ് എമി തന്‍റെ ആരോഗ്യം സംരക്ഷിക്കുന്നത്.

സിനിമയുടെ തിരക്കുകളൊക്കെ മാറ്റിവെച്ച് യാത്ര ചെയ്താണ് എമി തന്‍റെ ഗര്‍ഭകാലം ആസ്വദിക്കുന്നത്. ഗര്‍ഭിണിയാണെങ്കിലും എല്ലാ ദിവസവും എമി ജിമ്മില്‍ പോകും. യോഗാ മുടക്കാറെയില്ല.

രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി മല്‍പ്പിടുത്തത്തിലാണ് ഞാനെന്ന് എമി.

 

 

ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് തന്‍റെ കാമുകന്‍ ജോര്‍ജ്ജ് പനയോട്ടുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ആദ്യമായി ആരാധകരോട് തുറന്ന്‍ പറഞ്ഞത്. 

തുടര്‍ന്ന് വിവാഹ നിശ്ചയവും ഗംഭീരമാക്കി. വിവാഹം കുഞ്ഞ് ജനിച്ചതിനുശേഷമായിരിക്കും. 2015 മുതല്‍ എമിയും ജോര്‍ജ്ജും പ്രണയത്തിലാണ്.