Prakambanam Movie: കോമഡിയും ഹൊററുമായി 'പ്രകമ്പനം' എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

ഗണപതിയും സാഗർ സൂര്യയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

Written by - Karthika V | Last Updated : Jan 21, 2026, 06:52 PM IST
  • നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ‘പ്രകമ്പനം’ അവതരിപ്പിക്കുന്നത്.
  • ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Prakambanam Movie: കോമഡിയും ഹൊററുമായി 'പ്രകമ്പനം' എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

ഗണപതി, സാഗർ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ ആണ് ‘പ്രകമ്പനം’. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജനുവരി 30ന് പ്രകമ്പനം തിയേറ്ററുകളിൽ എത്തും. യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഒരു കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും ചിത്രം. കോമഡിയും ഹൊററും ചേർത്തൊരുക്കിയ ചിത്രമാണിതെന്ന സൂചന നേരത്തെ ഇറങ്ങിയ ടീസറിൽ വ്യക്തമായിരുന്നു.

Add Zee News as a Preferred Source

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ‘പ്രകമ്പനം’ അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവരാണ് നിർമ്മാതാക്കൾ.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sagar Surya (@sagarsurya__)

കോ-പ്രൊഡ്യൂസേഴ്സ്: വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ ആണ്. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് പശ്ചാത്തലം. ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക.

Also Read: Thudakkam Movie: ‘തുടക്കം’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; നിഗൂഢതയായി ആ 'താടിക്കാരൻ'

അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം തുടങ്ങിയ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. 

ചിത്രത്തിന്റെ സംഗീതം: ബിബിൻ അശോക്,പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ,വരികൾ: വിനായക് ശശികുമാർ,ഛായഗ്രഹണം: ആൽബി ആന്റണി,എഡിറ്റർ: സൂരജ് ഇ. എസ്,ആർട്ട് ഡയറക്ടർ: സുഭാഷ് കരുൺ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ,ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ,പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ,സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത),ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻ,ഡി. ഐ: രമേഷ് സി. പി,വി. എഫ്. എക്സ്: മെറാക്കി,വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ,മേക്കപ്പ്: ജയൻ പൂങ്കുളം,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്,സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്,ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News