നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് രണ്ടാം നിർമ്മാണ സംരഭമായ NSS2 ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണ് NSS2. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് 2021 ൽ ആരംഭിച്ചത്. വളരെ വേഗത്തിലാണ് ഈ നിർമ്മാണ കമ്പനി ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് നൽകുന്നതിലും നിർണായകമായി മാറിയത്. മികച്ച സിനിമാനുഭവം പ്രേക്ഷകർക്ക് നൽകുന്നതിന്റെ തുടർച്ചയായാണ് സംവിധായകൻ രാഹുൽ സദാശിവനുമായി വീണ്ടും കൈകോർക്കുന്നത്.
ALSO READ: മലയാളത്തിലേക്ക് ചുവടുവെച്ച് ചേരൻ ; 'നരിവേട്ട'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
പ്രണവ് മോഹൻലാലുമായി തങ്ങളുടെ പുതിയ വമ്പൻ ചിത്രം ആരംഭിച്ചിരിക്കുകയാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ജൂൺ 2025 വരെയാണ് NSS2ന്റെ ഷെഡ്യൂൾ. സംവിധായകൻ രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗം ടീമിനൊപ്പം ചേർന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണെന്നും നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും പറയുന്നു.
ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും നിർമ്മാതാക്കൾ അഭിപ്രായപ്പെട്ടു. തന്റെ ആശയങ്ങളെ പൂർണ്ണമായും പിന്തുണക്കുന്ന നിർമ്മാതാക്കൾക്കൊപ്പം വീണ്ടും ജോലി ചെയ്യുന്നത് ആവേശകരമാണെന്നും, ഭ്രമയുഗം ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയാണ് സമ്മാനിച്ചതെന്നും ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ രാഹുൽ സദാശിവൻ പറഞ്ഞു.
ALSO READ: അഡൾട്ട് കോമഡിയുമായി 'പെരുസ്'
പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് മികച്ച അനുഭവമാണെന്നും NSS2 എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും രാഹുൽ സദാശിവൻ കൂട്ടിച്ചേർത്തു. 2025 ന്റെ അവസാന പാദത്തിൽ ചിത്രം പ്രദർശനത്തിന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പിആർഒ- ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









