See Pic: മഞ്ഞ ബിക്കിനിയില്‍ ആമിയുടെ ഗര്‍ഭകാല ചിത്രം!!

മഞ്ഞ ബിക്കിനിയും ഫ്ലോറല്‍ സരോംഗുമാണ് ആമിയുടെ വേഷം.

Last Updated : Jun 28, 2019, 04:05 PM IST
 See Pic: മഞ്ഞ ബിക്കിനിയില്‍ ആമിയുടെ ഗര്‍ഭകാല ചിത്രം!!

ദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് ചുവടു വച്ച് പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറിയ നടിയാണ് ആമി ജാക്സണ്‍.

കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി സൈപ്രസില്‍ ഗര്‍ഭകാലം ആഘോഷിക്കുകയാണ് ആമിയിപ്പോള്‍. ബീച്ചില്‍ അലസമായ കാറ്റേറ്റ് ദൂരത്തേക്ക് നോക്കി നില്‍ക്കുന്ന ആമിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. 

കൂടാതെ, ഗോള്‍ഫ് കളിക്കുന്ന ആമിയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു‌. ഇപ്പോഴിതാ, ആമിയുടെ മറ്റൊരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. 

ഏഴാം മാസമാണ് തനിക്കെന്ന് ആമി പറയുന്നത്. മഞ്ഞ ബിക്കിനിയും ഫ്ലോറല്‍ സരോംഗുമാണ് ആമിയുടെ വേഷം. ഗര്‍ഭിണിയാണെന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് ആമി ആരാധകരുമായി പങ്കുവച്ചത്. 

 

 
 
 
 

 
 
 
 
 
 
 
 
 

3rd Trimester lets do thissss lil melon 

A post shared by Amy Jackson (@iamamyjackson) on

 

2015ല്‍  ജോര്‍ജ്ജുമായി പ്രണയത്തിലായ ആമി വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത അതിഥി ഇവരുടെ ജീവതത്തിലേക്ക് കടന്നു വന്നത്. 

വിവാഹം മാറ്റി വച്ച് ഗര്‍ഭകാലം ആഘോഷമാക്കാനും കുഞ്ഞിന് വേണ്ടി സമയം ചിലവഴിക്കാനുമാണ് ഇപ്പോള്‍ ഇവരുടെ തീരുമാനം. അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആയിരുന്നു ആമിയുടെയും  ജോര്‍ജ്ജിന്‍റെയും ഔദ്യോഗിക വിവാഹ നിശ്ചയ൦. 

ബ്രിട്ടണില്‍ നടന്ന അതിഗംഭീര ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ൦. കറുപ്പും വെള്ളയും കലര്‍ന്ന സ്ലിറ്റ് കട്ട് ഗൗണില്‍ അതിസുന്ദരിയായി ആമിയെത്തിയപ്പോള്‍ ഡാപ്പര്‍ സ്യൂട്ടിലാണ് ജോര്‍ജ്ജ് നിശ്ചയത്തിനെത്തിയത്. 

വിവാഹ നിശ്ചയ ചടങ്ങിനിടെ ഡാന്‍സ് കളിക്കുന്ന ഇരുവരുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Trending News