ഈ ക്വാറന്റൈൻ കാലത്ത് മസാല ദോശ പരീക്ഷിച്ച് പ്രീതി സിന്റ...

തന്റെ പാചക പരീക്ഷണത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രീതി സിന്റ.   

Last Updated : Apr 1, 2020, 06:14 PM IST
ഈ ക്വാറന്റൈൻ കാലത്ത് മസാല ദോശ പരീക്ഷിച്ച് പ്രീതി സിന്റ...

കോറോണ വൈറസ് രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ പല താരങ്ങളും സ്വയം ക്വാറന്റൈനിലാണ്.  കൂടാതെ lock down കൂടി ആയപ്പോൾ പിന്നെ പറയണ്ടല്ലോ.

ഈ സമയത്ത് ഷൂട്ടിങ്ങും കാര്യങ്ങളും ഒന്നുമില്ലാത്തതിനാൽ പലരീതികളിലാണ് താരങ്ങൾ ഈ സമയം ഉപയോഗിക്കുന്നത്.    ഇതിൽ താര വനിതകൾ കൂടുതലും അടുക്കളയിലേയ്ക്കാണ് വച്ചുപിടിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 

Also read: കോറോണ: കുവൈത്തിൽ 24 ഇന്ത്യാക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

പാചകം എന്തെന്ന് അറിയാത്തവർ പോലും ഇപ്പോൾ പാചക പരീക്ഷണത്തിലാണ്. തന്റെ പാചക പരീക്ഷണത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രീതി സിന്റ. 

താരം പരീക്ഷിച്ചിരിക്കുന്നത് മറ്റൊന്നുമല്ല സൌത്ത് ഇന്ത്യൻ വിഭാവമായ മസാല ദോശയാണ്.  ഒടുവിൽ മസാല ദോശ ഉണ്ടാക്കാൻ പഠിച്ചുവെന്നാണ് പ്രീതി ഇൻസ്റ്റായിൽ കുറിച്ചത്. 

Also read: അജിത് ഡോവൽ തബ്ലിഗ് ജമാഅത്തിലെ ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ

ആരെയും കാണാതെ പുറത്തു പോകാതെ വീട്ടിൽതന്നെ ഇരുക്കുന്നുവെന്നത് വിചിത്രമാണെങ്കിലും വീട്ടിലിരിക്കുന്നത് തന്നെയാണ് ഈ സമയം ഉത്തമമെന്നും പ്രീതി കുറിച്ചിട്ടുണ്ട്.  

കൂടാതെ അമ്മയുമായി സമയം ചിലവഴിക്കാനും എനിക്കിഷ്ടമുള്ള ഭക്ഷണങ്ങളുടെ പാചകവിധികൾ പഠിക്കാനും കഴിഞ്ഞുവെന്നും അവർ കുറിച്ചിട്ടുണ്ട്. 

 

 

Trending News