ആദ്യ പ്രണയം സുപ്രിയയല്ല... വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

സുപ്രിയ മേനോന് മുന്‍പ് തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി ചലച്ചിത്ര താരവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. 

Last Updated : Jan 11, 2020, 04:55 PM IST
ആദ്യ പ്രണയം സുപ്രിയയല്ല... വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

സുപ്രിയ മേനോന് മുന്‍പ് തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി ചലച്ചിത്ര താരവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. 

ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്‍റെ ആദ്യ പ്രണയിനിയെ കുറിച്ച് വെളിപ്പെടുത്തിയത്. 

സുപ്രിയയെ പ്രണയിക്കുന്നതിന് മുമ്പ് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നും ആസ്ട്രേലിയയില്‍ പഠിക്കുന്ന സമയത്തായിരുന്നു ആ പ്രണയമെന്നും താരം പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് ജൂണ്‍ എന്നായിരുന്നു എന്നും പൃഥ്വി തുറന്ന് പറഞ്ഞു. 

ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിയിപ്പോള്‍. താടിയും മുടിയും നീട്ടി വളര്‍ത്തി 20 കിലോയോളം ഭാരം കുറച്ചാണ് പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നത്.

ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ്. ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി  അവതരിപ്പിക്കുന്നത്. അമല പോളാണ് നായിക. 

ഏറെ നാളുകള്‍ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാള സിനിമയില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയു൦ ആട് ജീവിതത്തിനുണ്ട്. 3ഡി മികവില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. 

Trending News