'ഈ പാട്ടിന് ചേരുന്നത് പൃഥ്വിയുടെ ശബ്ദം മാത്രം,' ആദത്തിലെ പാട്ട് ഏറ്റെടുത്ത് ആരാധകർ

Last Updated : Aug 23, 2017, 06:28 PM IST
'ഈ പാട്ടിന് ചേരുന്നത് പൃഥ്വിയുടെ ശബ്ദം മാത്രം,' ആദത്തിലെ പാട്ട് ഏറ്റെടുത്ത് ആരാധകർ

റിലീസിന് ഒരുങ്ങുന്ന ബിജോയ് നമ്പ്യാർ ചിത്രം ആദത്തിൽ പൃഥ്വിരാജ് ശബ്ദം നൽകിയിരിക്കുന്ന പാട്ടിന് മികച്ച പ്രതികരണം. ഓൺലൈനിൽ റിലീസ് ചെയ്ത് പാട്ടിൻ്റെ മെയ്ക്കിങ് വീഡിയോ ആദ്യമിനിറ്റുകളിൽ തന്നെ ആയിരക്കണക്കിന് പേർ കണ്ടു. 

പാട്ടിന് പൃഥ്വിരാജിൻ്റെ ശബ്ദം നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. 

സംഗീതസംവിധായകൻ ദീപക് ദേവാണ് ഗാനത്തിന് ഈണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വളരെ വൈകാരികമായ ഒരു സന്ദർഭത്തിൽ വരുന്ന പാട്ടിന് കഥാപാത്രത്തെ ചെയ്യുന്ന വ്യക്തി തന്നെ ശബ്ദം നല്കുന്നതാകും ഉചിതമെന്ന നിർദേശം മുന്നോട്ടു വച്ചത് ദീപക് ദേവായിരുന്നു. ദീപക് ദേവിൻ്റെ നിർബന്ധത്തിലാണ്  പൃഥ്വിരാജ് പാട്ട് പാടാൻ തീരുമാനിച്ചത്.

എന്തായാലും, 'അരികിൽ ഇനി ഞാൻ വരാം' എന്ന് തുടങ്ങുന്ന ഗാനം ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.

https://youtu.be/IuxwUkms0fk

Trending News