Empuraan Update: എൻഡ് സ്ക്രോൾ ടൈറ്റിൽസ് കാണാതെ ആരും പോകരുത്! മൂന്നാം ഭാ​ഗത്തിലേക്കുള്ള സൂചനയോ? പൃഥ്വിരാജ് പറയുന്നു

മാർച്ച് 27ന് ആണ് എമ്പുരാൻ തിയേറ്ററുകളിലെത്തുന്നത്. പ്രീ സെയിൽസിൽ നിന്ന് തന്നെ ചിത്രം ഇതിനോടകം റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Mar 22, 2025, 10:04 PM IST
  • എമ്പുരാന്റെ എൻഡ് സ്ക്രോൾ ടൈറ്റിൽസ് മുഴുവനും കാണാതെ ആരും തിയേറ്റർ വിട്ട് പോകരുതെന്നാണ് പൃഥ്വിരാജ് പറഞ്ഞതാണ്.
  • ലൂസിഫറിന്റെ മൂന്നാം ഭാ​ഗത്തേക്കുള്ള സൂചനയാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
  • അവസാനം കാണിക്കുന്ന എൻഡ് സ്ക്രോൾ ടൈറ്റിൽസും പത്രക്കട്ടിം​ഗുകളും ശ്രദ്ധയോടെ കാണണമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
Empuraan Update: എൻഡ് സ്ക്രോൾ ടൈറ്റിൽസ് കാണാതെ ആരും പോകരുത്! മൂന്നാം ഭാ​ഗത്തിലേക്കുള്ള സൂചനയോ? പൃഥ്വിരാജ് പറയുന്നു

മാർച്ച് 27നായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ലോകം മുഴുവൻ എമ്പുരാന്റെ വരവിനായുള്ള കാത്തിരിപ്പിലാണ്. റിലീസിന് മുന്നോടിയായുള്ള പ്രമോഷൻ പരിപാടികളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അനുപമ ചോപ്രയുമായുള്ള അബിമുഖത്തിനിടെ പൃഥ്വിരാജ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലൂസിഫറിന്റെ മൂന്നാം ഭാ​ഗത്തെ കുറിച്ചും എമ്പുരാന്റെ എൻഡ് സ്ക്രോൾ ടൈറ്റിൽസിനെ കുറിച്ചുമാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. 

Add Zee News as a Preferred Source

എമ്പുരാന്റെ എൻഡ് സ്ക്രോൾ ടൈറ്റിൽസ് മുഴുവനും കാണാതെ ആരും തിയേറ്റർ വിട്ട് പോകരുതെന്നാണ് പൃഥ്വിരാജ് പറഞ്ഞതാണ്. ലൂസിഫറിന്റെ മൂന്നാം ഭാ​ഗത്തേക്കുള്ള സൂചനയാണ് ഇതെന്നാണ് വ്യക്തമാകുന്നത്. അവസാനം കാണിക്കുന്ന എൻഡ് സ്ക്രോൾ ടൈറ്റിൽസും പത്രക്കട്ടിം​ഗുകളും ശ്രദ്ധയോടെ കാണണമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.  

Also Read: Empuraan Booking: ഇന്ത്യൻ സിനിമയിൽ റെക്കോർഡ് തീർത്ത് 'എമ്പുരാൻ'; 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റത് 6.5 ലക്ഷം ടിക്കറ്റുകൾ

 

ഇന്ത്യൻ സിനിമയിൽ റെക്കോർഡ് തീർത്തിരിക്കുകയാണ് മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ'. 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റത് 6.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 6,45,000 ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോർഡാണ്. 

ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്.

കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിൻ്റെ വിദേശ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News