അല്ലിയ്ക്കിന്ന് നാലാം പിറന്നാള്‍!

നടൻ പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും കുസൃതികുടുക്കയ്ക്ക് ഇന്ന് നാലാം പിറന്നാള്‍.

Sneha Aniyan | Updated: Sep 8, 2018, 01:59 PM IST
അല്ലിയ്ക്കിന്ന് നാലാം പിറന്നാള്‍!

നടൻ പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും കുസൃതികുടുക്കയ്ക്ക് ഇന്ന് നാലാം പിറന്നാള്‍.  പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വി തന്‍റെ ഫേസ്ബുക്കില്‍ മകളുടെ ചിത്രവും പങ്ക് വെച്ചിട്ടുണ്ട്.''എന്‍റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി''- ചിത്രത്തിനൊപ്പം പൃഥ്വി സ്നേഹത്തിന്റെ ഭാഷയിൽ കുറിച്ചു. 

ഒരു വർഷത്തിന് ശേഷമാണ് മകളുടെ ചിത്രം പൃഥ്വി പുറത്തുവിട്ടത്. പൃഥ്വിയും സുപ്രിയയും വളരെ അപൂർവമായി മാത്രമേ കുഞ്ഞിന്‍റെ ചിത്രം ആരാധകരെ കാണിക്കാറുള്ളൂ. മകൾ അല്ലിയുടെ ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.  അല്ലിയുടെ വളർച്ചയുടെ ഓരോ നിമിഷവും പൃഥ്വി സമൂഹമാധ്യമത്തിൽ കുറിക്കാറുണ്ട്. 

മകൾ സ്കൂളിൽ ചേർന്നതുൾപ്പടെയുള്ള വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മിക്ക ചിത്രങ്ങളും കുഞ്ഞിന്‍റെ മുഖം മറയ്ക്കാറാണ് പതിവ്. ചതയമാണ് അല്ലിയുടെ നക്ഷത്രം. ഫേസ്ബുക്കിൽ നിരവധി പേരാണ് അല്ലിക്ക് ആശംസകൾ നേരുന്നത്. 

പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവന്‍ അലംകൃതയെ കേന്ദ്രീകരിച്ചാണ്. അലംകൃതയ്ക്ക് രാജുവിന്‍റെ ദേഷ്യമുണ്ടെന്ന് സുപ്രിയ ഒരു മാധ്യമത്തില്‍ പറഞ്ഞിരുന്നു. ഒരു സാധാരണ ബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്ന് പൃഥ്വിയും പറഞ്ഞിരുന്നു.