കൂടെ അഭിനയിക്കുന്നവരെല്ലാം മരിക്കുന്നു; ദുശ്ശകുനമെന്ന് ആരാധകന്‍, മറുപടി നല്‍കി താരം!!

എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ ആനന്ദ്.

Sneha Aniyan | Updated: Apr 24, 2019, 12:54 PM IST
 കൂടെ അഭിനയിക്കുന്നവരെല്ലാം മരിക്കുന്നു; ദുശ്ശകുനമെന്ന് ആരാധകന്‍, മറുപടി നല്‍കി താരം!!

സ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ ആനന്ദ്.

ഇപ്പോഴിതാ, തനിക്കെതിരെ ഉയര്‍ന്ന ഒരു വിചിത്രമായ ആരോപണത്തിനു മറുപടി നല്‍കി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് പ്രിയ ആനന്ദ്. 

പ്രിയയ്‌ക്കൊപ്പം അഭിനയിക്കുന്ന താരങ്ങള്‍ മരിക്കുന്നുവെന്നും താരമൊരു ദുശ്ശകുനം ആണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ എത്തിയ കമന്‍റ്.

ഇംഗ്ലീഷ് വിംഗ്ലീഷില്‍ പ്രിയയ്ക്കൊപ്പം അഭിനയിച്ച ശേഷമാണ് ശ്രീദേവി മരിച്ചതെന്നും എല്‍കെജില്‍ അഭിനയിച്ച ശേഷം ഒപ്പം അഭിനയിച്ച  ജെ.കെ. റിതീഷ് മരിച്ചുവെന്നുമായിരുന്നു കമന്‍റ്.

അധികം വൈകാതെ തന്നെ ഇതിന് മറുപടിയുമായി പ്രിയ ആനന്ദ് രംഗത്തെത്തി. താന്‍ ഇത്തരം ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കാറില്ലെന്നും എന്നാല്‍ ഇത് തീര്‍ത്തും മോശമായിപ്പോയി എന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം. 

സോഷ്യല്‍ മീഡിയയിലൂടെ എന്ത് വൃത്തികേടും പറയാന്‍ എളുപ്പമാണെന്നും ഇത് ഏറ്റവും തരംതാഴ്ന്ന വാക്കുകളാണെന്നും പ്രിയ കുറിച്ചു.

താന്‍ ഇംഗ്ലീഷ് വിംഗ്ലീഷും എല്‍കെജിയും ഇന്ന് കണ്ടെന്നും അപ്പോഴാണ് ഇങ്ങനെയൊരു സംശയം ഉണ്ടായത് എന്നുമായിരുന്നു ആരാധകന്‍ വീണ്ടും മറുപടി നല്‍കി. 

താരം ട്വീറ്റ് വായിക്കുമെന്ന് താന്‍ ചിന്തിച്ചില്ലെന്നും വിഷമിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നതായും വിമർശകൻ കുറിച്ചു. 

Tags: