കോളേജില്‍ നിന്ന് ഗ്രേസ് മാര്‍ക്ക് കിട്ടിയില്ല!!

അഭിനയവും മോഡലി൦ഗും കരിയറായി തിരഞ്ഞെടുത്ത പ്രിയ മൂന്നാം വർഷ കൊമേഴ്സ്‌ ബിരുദ വിദ്യാർഥിനി കൂടിയാണ്. 

Last Updated : Jun 12, 2019, 05:55 PM IST
 കോളേജില്‍ നിന്ന് ഗ്രേസ് മാര്‍ക്ക് കിട്ടിയില്ല!!

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ താരമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. 

ഇതോടെ, പ്രിയയുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്‍റെ എണ്ണവും വര്‍ധിച്ചു. പ്രിയയുടെ ഓരോ പോസ്റ്റിനായും കാത്തിരിക്കുകയാണ് ആരാധകര്‍.

അഭിനയവും മോഡലി൦ഗും കരിയറായി തിരഞ്ഞെടുത്ത പ്രിയ മൂന്നാം വർഷ കൊമേഴ്സ്‌ ബിരുദ വിദ്യാർഥിനി കൂടിയാണ്. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടു പോകാൻ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് പ്രിയ പറയുന്നത്.  

കൂടാതെ കോളേജിൽ നിന്നും തനിക്ക് ഗ്രേസ് മാർക്കുകളോ ഹാജര്‍ മാര്‍ക്കുകളോ ലഭിക്കാറില്ലെന്നാണ് പ്രിയ പറയുന്നത്. കോളേജിലെ വിവിധ പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്.

പഠനം പൂർത്തിയായാൽ സിനിമയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നാണ് പ്രിയ കരുതുന്നത്. അഡാറ് ലവിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം. 

Trending News