70 കോടിയുടെ ചിത്രത്തില്‍ 100 കോടി ഗ്ലാമറില്‍ പ്രിയാ വാര്യര്‍!!

അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. 

Updated: Mar 14, 2019, 07:13 PM IST
70 കോടിയുടെ ചിത്രത്തില്‍ 100 കോടി ഗ്ലാമറില്‍ പ്രിയാ വാര്യര്‍!!

മുബൈ: അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. 

ഗാനം പുറത്തുവന്നതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഒരു അഡാര്‍ ലവ് ഒപ്പം പ്രിയ പ്രകാശ്‌ വാര്യരും. അതായത് ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പ് തന്നെ പ്രിയ താരമായി മാറിയിരുന്നു!!

എന്നാല്‍, ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങളാണ്. "ശ്രീദേവി ബംഗ്ലാവ്" ആണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.  

അതീവ ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന പ്രിയയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പ്രമേയത്തെ ചൊല്ലി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്‍റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന് കാരണവുമുണ്ട്. ചിത്രത്തിന്‍റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

"ശ്രീദേവി ബംഗ്ലാവ്" ഒരു നടിയുടെ കഥയാണെന്ന് ചിത്രത്തിന്‍റെ ടീസര്‍തന്നെ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു ഷോട്ടോടുകൂടിയാണ് ടീസര്‍ അവസാനിക്കുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാരണം ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്. 

 
 
 
 

 
 
 
 
 
 
 
 
 

#priyaprakashvarrier #sridevibungalow

A post shared by Gallery (@repost5850) on

അതേസമയം ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്നും ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രിയാ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു.