close

News WrapGet Handpicked Stories from our editors directly to your mailbox

കോപ്പിയടിച്ച് പ്രിയ; പോസ്റ്റ്‌ അബദ്ധമായതോടെ എഡിറ്റിംഗ്!!

 പ്രിയയുടെ ഈ മണ്ടത്തരം സ്‌ക്രീന്‍ ഷോട്ട് രൂപത്തില്‍ പ്രചരിച്ചു. 

Updated: Apr 14, 2019, 11:39 AM IST
കോപ്പിയടിച്ച് പ്രിയ; പോസ്റ്റ്‌ അബദ്ധമായതോടെ എഡിറ്റിംഗ്!!

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ താരമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. 

ഇതോടെ, പ്രിയയുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്‍റെ എണ്ണവും വര്‍ധിച്ചു. പ്രിയയുടെ ഓരോ പോസ്റ്റിനായും കാത്തിരിക്കുകയാണ് ആരാധകര്‍.

എന്നാല്‍, പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത പരസ്യ ചിത്രത്തിന്‍റെ ക്യാപ്ഷനില്‍ പിണഞ്ഞിരുന്നത് വന്‍ അബദ്ധം. പ്രമുഖ സുഗന്ധദ്രവ്യ ബ്രാന്‍റായ ഫാസി പെര്‍ഫ്യൂമിന്‍റെ പരസ്യ ചിത്രത്തിനൊപ്പം പങ്കുവച്ച അടിക്കുറിപ്പാണിത്. 

കമ്പനി അയച്ചു നല്‍കിയ കണ്ടന്‍റാണ് പ്രിയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍റ് എന്ന തലക്കെട്ടോടെയാണ് കമ്പനി കുറിപ്പ് അയച്ചു നല്‍കിയത്. 

 

 
 
 
 

 
 
 
 
 
 
 
 
 

Beauties Celebrating love with @Fasih_Perfumes. @snehaullal @kritivermaofficial @priya.p.varrier Introducing New Touch of French & Arabian Perfumes from Middle East. Designed for Men & Women for every Occasion. EAU DE PARFUM(100 ML), Perfume Spray(120 ML), French Fragrance Oil(15ML), Roll-On(8ML), Traveller Perfumes(30ML). FASIH PERFUMES Fragrances available Online at : Flipkart,Amazon and Snapdeal. Distribution Enquiry : +91 7506219202 For More Information Login to www.fasihperfumes.com Ad Agency: Pixelarabia.org Photographer: Sarath Shetty Director: Manish Kumar Creative: MD. Sohrab Ali Stylist: BienMode Makeup: Anjali Verma #FasihPefumes #GlobalBrandAmbassador #Fragrances #OudPerfumes #HalalPerfumes #Vegan  #Crueltyfree #WearYourScent #PerfumeLovers #Luxury #ArabianPerfumes #OudFragrance  #FrenchPerfumes #PerfumeForMen #PerfumesForWomen #MenFragrances #Scent #Amazon #Flipkart #SnapDeal

A post shared by priya prakash varrier (@priya.p.varrier) on

കോപ്പി- പേസ്റ്റ് ചെയ്തപ്പോള്‍ പ്രിയ ആ വരികളും ചിത്രത്തോടൊപ്പം ചേര്‍ത്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര്‍ക്ക് പിന്നെ വേറെ വല്ലതും വേണോ? പ്രിയ കോപ്പിയടിച്ചെന്നായി അവര്‍. 

കമന്‍റുകളിലൂടെയും മെസേജുകളിലൂടെയും അബദ്ധ൦ പറ്റിയതറിഞ്ഞ പ്രിയ പിന്നീട് അത് എഡിറ്റ് ചെയ്തു. എന്നാല്‍ അതിന് മുന്‍പ് തന്നെ പ്രിയയുടെ ഈ മണ്ടത്തരം സ്‌ക്രീന്‍ ഷോട്ട് രൂപത്തില്‍ പ്രചരിച്ചിരുന്നു. 

പ്രിയയ്ക്കൊപ്പം സ്നേഹ ഉള്ളല്‍, കൃതി വര്‍മ്മ എന്ന മറ്റ് രണ്ട് മോഡലുകള്‍ കൂടി സ്റ്റില്ലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.