)
പ്രിയദർശന്റെ ഒപ്പം സിനിമയുടെ ഹിന്ദി റീമേക്കിന് കൊച്ചിയിൽ തുടക്കം. പ്രിയദർശൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പനമ്പിള്ളി നഗറിലെ ഒരു ടീ ഷോപ്പിന് മുമ്പിൽ നിൽക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേർന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ പുതിയ ചിത്രത്തിന് തുടക്കമായി എന്ന് അറിയിച്ചിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഹയ്വാൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഒപ്പം സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം എന്നാണ് സൂചന.
സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണിത്. 'തഷാൻ' ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച അവസാനത്തെ ചിത്രം. ദിവാകർ മണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എം.എസ് അയ്യപ്പൻ നായരാണ് എഡിറ്റർ. സാബു സിറിലാണ് ഹയ്വാന്റെ പ്രൊഡക്ഷൻ ഡിസൈനർ, അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ.
വാഗമൺ, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ അടുത്ത ലൊക്കേഷനുകള്‍. 'ഭൂത് ബംഗ്ല'യ്ക്ക് ശേഷം പ്രിയദർശന്റേതായി ഒരുങ്ങുന്ന ചിത്രമാണിത്. 'ഭൂത് ബംഗ്ല'യുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. 'അപ്പാത്ത'യാണ് പ്രിയദർശന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.