Viral Video: നിശ്ചയ മോതിരം പോക്കറ്റില്‍ ഒളിപ്പിക്കുന്ന പ്രിയങ്ക!
വിമാനത്താവളത്തില്‍ രഹസ്യമായി പ്രിയങ്ക ചെയ്ത ആ പരസ്യമായ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന് നിക് ജൊനാസും തമ്മിലുള്ള പ്രണയം നാളുകളേറെയായി ബി ടൗണിലെ ചര്‍ച്ചാ വിഷയമാണ്.
ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസുമായുള്ള പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകളെ ഊട്ടി ഉറപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്.
സിങ്കപ്പൂരില്‍ നടന്ന സംഗീത നിശ കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രിയങ്ക തന്റെ വിരലില്‍ കിടന്ന വിവാഹ നിശ്ചയ മോതിരം ആരും കാണാതെ ഊരി പോക്കറ്റില്‍ ഒളിപ്പിച്ചു വച്ചു. എത്ര ഒളിപ്പിച്ചാലും കണ്ട് പിടിക്കാന്‍ ക്യാമറ കണ്ണുകള്‍ ഉണ്ടല്ലോ?
വിമാനത്താവളത്തില്‍ രഹസ്യമായി പ്രിയങ്ക ചെയ്ത ആ പരസ്യമായ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
അമേരിക്കന്‍ പോപ് ഗായകന് നിക് ജൊനാസുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി വെളുപ്പെടുത്താന്‍ താരം ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവായി വേണം ഈ വീഡിയോയെ കാണാന്‍.
പിറന്നാള്‍ ദിവസം ലണ്ടനില്‍ നിക്കിനൊപ്പമായിരുന്നു പ്രിയങ്ക ചിലവഴിച്ചത്. പ്രിയങ്കയ്ക്ക് വേണ്ടി ന്യൂയോര്‍ക്കിലെ ഒരു ജ്വല്ലറി അടച്ചിട്ട് നിക് മോതിരം വാങ്ങിയെന്നും ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഈ സംഭവം.
കൂടാതെ, സിങ്കപ്പൂരില്‍ നടന്ന സംഗീത നിശയില്‍ നിക് പാടുമ്പോള്‍ ഡാന്‍സ് കളിക്കുകയും ആര്‍ത്തു വിളിക്കുകയും ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇരുവരും ഒരുമിച്ചുള്ള യാത്രകളും നിക്കിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിച്ചതും പ്രിയങ്കയുടെ കുടുംബത്തെ നിക് സന്ദര്‍ശിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ച് കണ്ടു തുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.