close

News WrapGet Handpicked Stories from our editors directly to your mailbox

Video: നിക്കിനെ ചുംബിച്ച് പ്രിയങ്കയുടെ പിറന്നാള്‍ സമ്മാനം!!

ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് വേദിയില്‍ നിക്കിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗാനവും ആലപിച്ചു. 

Sneha Aniyan | Updated: Sep 18, 2019, 12:37 PM IST
Video: നിക്കിനെ ചുംബിച്ച് പ്രിയങ്കയുടെ പിറന്നാള്‍ സമ്മാനം!!

രുപത്തിയേഴാം പിറന്നാള്‍ ആഘോഷിച്ച അമേരിക്കന്‍ പോപ്‌ ഗായകന്‍ നിക് ജോനാസിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. 

എന്നാല്‍, ഭാര്യയും ബോളിവുഡ് ചലച്ചിത്ര താരവുമായ പ്രിയങ്ക ചോപ്ര നിക്കിന് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. 

ആരാധകര്‍ക്കിടയില്‍ നിന്നും സംഗീത പരിപാടി അവതരിപ്പിക്കുകയായിരുന്ന നിക്കിന് സ്റ്റേജിന് താഴെ നിന്നും പൂവ് നല്‍കിയും ചുംബിച്ചുമാണ് പ്രിയങ്ക സര്‍പ്രൈസ് നല്‍കിയത്. 

ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് വേദിയില്‍ നിക്കിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗാനവും ആലപിച്ചു. 

 
 
 
 

 
 
 
 
 
 
 
 
 

The couple goals to end all couple goals  #nickjonas #priyankachopra #nickyanka #mrandmrsjonas

A post shared by Nick&Priyanka Jonas FC (@nickyanka18) on

തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച് നിക് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം തന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നാണ് നിക് വീഡിയോയില്‍ പറയുന്നത്. 

ജന്മദിനത്തില്‍ നിക്കിന് ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വികാരനിര്‍ഭരമായ കുറിപ്പും വീഡിയോയും പങ്കുവച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു നിക്കിന്‍റെയും പ്രിയങ്കയുടെയും വിവാഹം. ഒരിടവേളക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ദ സ്കൈ ഈസ് പിങ്ക് എന്ന ചിത്രം ഒക്ടോബറില്‍ റിലീസിനൊരുങ്ങുകയാണ്.

 

 
 
 
 

 
 
 
 
 
 
 
 
 

I’ve been lucky enough to celebrate my 27th birthday over the past couple of days with family, friends, and fans in Chicago and St. Paul. My beautiful wife surprised me with a touch football game with some of my closest friends and family on the one and only Soldier Field in Chicago (!!!) followed by a few hours of Topgolf, and then a party where pizza, tequila, cake, and cigars were involved. The next day we played a sold out show in St. Paul where so many of you brought birthday signs and sang me Happy Birthday on stage. I can’t thank you all enough for the outpouring of love and birthday wishes over the past couple of days. Means the world to have you all in my life. I’m endlessly grateful. Here’s to 27!

A post shared by Nick Jonas (@nickjonas) on