close

News WrapGet Handpicked Stories from our editors directly to your mailbox

ബോളിവുഡില്‍ സാന്നിധ്യമറിയിച്ചു; പ്രിയയിനി തെലുങ്കില്‍!!

യെലേടി ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ തെലുങ്ക്‌ പ്രവേശം.

Updated: Jun 25, 2019, 02:03 PM IST
ബോളിവുഡില്‍ സാന്നിധ്യമറിയിച്ചു; പ്രിയയിനി തെലുങ്കില്‍!!

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ താരമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഇതോടെ, പ്രിയയുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്‍റെ എണ്ണവും വര്‍ധിച്ചു.

പ്രിയയുടെ ഓരോ പോസ്റ്റിനായും കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ, ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചുവട് വച്ച താരമിനി അഭിനയിക്കുന്നത് തെലുങ്കിലാണ്. 

യെലേടി ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ തെലുങ്ക്‌ പ്രവേശം. നിതിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ് ആണ് മറ്റൊരു നായിക.

ഹൈദരാബാദില്‍ വച്ച് പൂജ ചടങ്ങുകള്‍ കഴിഞ്ഞെങ്കിലും ചിത്രീകരണം എന്നാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.ശ്രീദേവി ബംഗ്ലാവ് കൂടാതെ ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മലയാള ചലച്ചിത്രം ഫൈനൽസിലൂടെ പിന്നണി ഗായികയായും പ്രിയ അരങ്ങേറി. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.