ട്വീറ്റര്‍ ട്രെൻഡായി രജനികാന്തിന്‍റെ "തലൈവര്‍ ‍168"

ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്‍റെ അടുത്ത ചിത്രം "തലൈവര്‍ ‍168" ന്‍റെ പ്രഖ്യാപനംതന്നെ  ട്വീറ്റര്‍ ട്രെൻഡായി മാറിയിരിക്കുന്നു!! 

Last Updated : Oct 11, 2019, 07:08 PM IST
ട്വീറ്റര്‍ ട്രെൻഡായി രജനികാന്തിന്‍റെ "തലൈവര്‍ ‍168"

ചെന്നൈ: ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്‍റെ അടുത്ത ചിത്രം "തലൈവര്‍ ‍168" ന്‍റെ പ്രഖ്യാപനംതന്നെ  ട്വീറ്റര്‍ ട്രെൻഡായി മാറിയിരിക്കുന്നു!! 

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സിരുതൈ ശിവയാണ് തലൈവര്‍ക്കൊപ്പ൦ കൈകോര്‍ത്ത് "തലൈവര്‍ ‍168" നിര്‍മ്മിക്കുന്നത്. മൂന്ന് ചിത്രങ്ങള്‍ക്കായി തുടര്‍ച്ചയായി തലക്കൊപ്പം കൈകോര്‍ത്ത ശിവ ഇനി തലൈവര്‍ക്കൊപ്പമാണ് എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. ആദ്യമായിട്ടാണ് രജിനി ശിവയുടെ ചിത്രത്തില്‍ നായകനാകുന്നത്.

രജിനികാന്ത് 'ദര്‍ബാര്‍' പൂര്‍ത്തിയാക്കി ചെയ്യുന്ന സിനിമയാണ് തലൈവര്‍ 168. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. എന്തിരന്‍, പേട്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജിനിയെ നായകനാക്കി സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രംകൂടിയാണ് "തലൈവര്‍ ‍168".

സണ്‍ പിക്‌ചേഴ്‌സ് ഗ്രാഫിക്‌സ് പ്രമോയിലൂടെയാണ് ശിവ-രജിനികാന്ത് ചിത്രം പ്രഖ്യാപിച്ചത്!! 

 

എ. ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് രജിനിയുടെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. 2020 പൊങ്കല്‍ റിലീസായി ഒരുങ്ങുന്ന ദര്‍ബാറില്‍ പൊലീസ് വേഷത്തിലാണ് രജിനിയെത്തുന്നത്. സിനിമയുടെ ഷൂട്ടി൦ഗ് പൂര്‍ത്തിയാക്കിയ രജിനി ശിവയുമായി കൈകോര്‍ക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്നാണ് സണ്‍ പിക്‌ചേഴ്‌സ് ചിത്രത്തിന്‍റെ ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്.

 

More Stories

Trending News