പ്രധാനമന്ത്രിയ്ക്ക് ശേഷം ബിയര്‍ ഗ്രില്‍സിനൊപ്പം രജനികാന്ത്!

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ശേഷം ബിയര്‍ ഗ്രില്ലിന്‍റെ Man vs Wild-ല്‍പങ്കെടുക്കാന്‍ രജനികാന്ത്.  

Last Updated : Jan 29, 2020, 02:18 PM IST
  • മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ, ഹോളിവുഡ് നടിമാരായ ജൂലിയ റോബര്‍ട്ട്‌സ്, കെയ്റ്റ് വിന്‍സ്ലെറ്റ്, ടെന്നിസ് താരം റോജര്‍ ഫെഡറര്‍, തുടങ്ങിയ പ്രമുഖരും നേരത്തെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രിയ്ക്ക് ശേഷം ബിയര്‍ ഗ്രില്‍സിനൊപ്പം രജനികാന്ത്!

ബന്ദിപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ശേഷം ബിയര്‍ ഗ്രില്ലിന്‍റെ Man vs Wild-ല്‍പങ്കെടുക്കാന്‍ രജനികാന്ത്.  

കർണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പുർ കടുവാ സങ്കേതത്തിലാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നത്. 

രജനികാന്തിനെ കൂടാതെ ബോളിവുഡ് താരം അക്ഷയ് കുമാറും പരിപാടിയിൽ ഉണ്ടെന്നാണ് വിവരം. ബന്ദിപ്പുർ വനത്തിൽ സുൽത്താൻ ബത്തേരി ഹൈവേയിലെ നോൺ ടൂറിസ്റ്റ് പ്രദേശങ്ങളിലായാണ് ഷൂട്ടി൦ഗ്. 

ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ചൊവ്വാഴ്ച ആറു മണിക്കൂർ ഷൂട്ടിങ് ഉണ്ടാകും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 12ന് ത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിൽ വെച്ച് ചിത്രീകരിച്ച എപ്പിസോഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നത്. 

ഹിമാലയത്തിൽ ജീവിച്ച കഥയും കാട്ടിലൂടെ യാത്ര ചെയ്ത കഥയും മറ്റും അന്ന് മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാന്‍ വെഴ്‌സസ് വൈല്‍ഡ് എപ്പിസോഡ് ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങാണ് നേടിയത്. 

എന്നാൽ പരിപാടിക്കെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. പുൽവാമ ഭീകരാക്രമണം നടന്ന ദിവസത്തിലാണ് പരിപാടിയുടെ ഷൂട്ട് നടന്നതെന്ന ഗുരുതരമായ ആരോപണവും പരിപാടിക്കെതിരെ ഉയർന്നിരുന്നു.

മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ, ഹോളിവുഡ് നടിമാരായ ജൂലിയ റോബര്‍ട്ട്‌സ്, കെയ്റ്റ് വിന്‍സ്ലെറ്റ്, ടെന്നിസ് താരം റോജര്‍ ഫെഡറര്‍, തുടങ്ങിയ പ്രമുഖരും നേരത്തെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. 

ഡിസ്കവറിയുടെ വിവിധ ചാനലുകള്‍ വഴി 180ഓളം രാജ്യങ്ങളിലാണ് പരിപാടി സംപ്രേഷണം ചെയ്യപ്പെടുക. ഇന്ത്യയില്‍ ഡിസ്‌കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളിൽ പരിപാടി കാണാം.

വിഖ്യാത ബ്രിട്ടീഷ് സർവൈവൽ എക്സ്പർട്ട് ബിയെർ ഗ്രിൽസ് അവതാരകനായി എത്തുന്ന പരിപാടി ചിത്രീകരിക്കുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കർണാടക വനംവകുപ്പ് നൽകിയിരുന്നു. 

പരിപാടിയുടെ ഷൂട്ടിങ്ങിനായി രണ്ടുദിവസത്തെ അനുമതിയാണ് മുംബൈയിലെ സെവന്‍റോറസ് എന്‍റർടെയ്ൻമെന്‍റിന് അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ഷൂട്ടിങ് അനുമതി നൽകിയിരിക്കുന്നത്.

Man Vs Wild എന്ന പരിപാടിയിൽ രജനികാന്തിന് പുറമെ പ്രമുഖ വിദേശ താരങ്ങളും വിവിധ എപ്പിസോഡുകളിൽ എത്തുന്നുണ്ട്. ബ്രി ലാർസൻ, ജോയൽ മക്ഹാളെ, കാറ ഡെലെവിങ്നെ, റോബ് റിഗ്ഗിൾ, ആർമി ഹാമ്മർ, ഡേവ് ബോറ്റിസ്റ്റ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾ.

More Stories

Trending News